35 വ​ർ​ഷ​മാ​യി മു​ട​ക്ക​മി​ല്ലാ​തെ ഭ​ക്ഷ്യ കിറ്റു​ക​ൾ എ​ത്തി​ച്ചുന​ൽ​കി പ്രി​യ​ദ​ർ​ശി​നി യൂ​ത്ത് മൂ​വ്മെ​ന്‍റ്
Tuesday, May 11, 2021 12:00 AM IST
മു​ക്കം: ദു​ര​ന്തസ​മ​യ​ങ്ങ​ളി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണക്കിറ്റു​ൾ​പ്പെ​ടെ എ​ത്തി​ച്ചുന​ൽ​കാ​നും അ​വ​ർ​ക്ക് ആ​ശ്വാ​സ​മാ​വാ​നും യാ​തൊ​രു മ​ടി​യും കാ​ണി​ക്കാ​ത്ത​വ​രാ​ണ് മ​ല​യാ​ളി​ക​ൾ. അ​തു​കൊ​ണ്ട് ത​ന്നെ​യാ​ണ് നി​പ്പ​യും പ്ര​ള​യ​വും കോ​വി​ഡു​മെ​ല്ലാം ഒ​രു പ​രി​ധി വ​രെ മ​ല​യാ​ളി​ക​ൾ അ​തി​ജീ​വി​ച്ച​തും. എ​ന്നാ​ൽ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ 35 വ​ർ​ഷ​മാ​യി മു​ന്ന​ണി​യി​ൽനി​ന്ന് പ്ര​വ​ർ​ത്തി​ച്ച് മ​നു​ഷ്യസ്നേ​ഹ​ത്തി​ന്‍റെ‌ ഉ​ദാ​ത്ത മാ​തൃ​ക​യാ​യി മാ​റു​ക​യാ​ണ് പ​ന്നി​ക്കോ​ട് മു​ത​പ്പ​റ​മ്പി​ലെ പ്രി​യ​ദ​ർ​ശി​നി യൂ​ത്ത് മൂ​വ്മെ​ന്‍റ്.

കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​മ്പോ​ൾ ഇ​ത്ത​വ​ണ ഒ​ന്ന​ല്ല മൂ​ന്ന് ഭ​ക്ഷ്യക്കിറ്റു​ക​ളാ​ണ് പ​ത്താം വാ​ർ​ഡി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലു​മെ​ത്തി​യ​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ടെ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തോ​ടെ വാ​ർ​ഡി​ലെ ഒ​ട്ടു​മി​ക്ക ആ​ളു​ക​ൾ​ക്കും കൂ​ലി​പ്പ​ണി​ക്കുപോലും പോ​കാ​ൻ സാ​ധി​ക്കാ​താ​വു​ക​യും വാ​ർ​ഡി​ൽ നി​ര​വ​ധി പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് പ്രി​യ​ദ​ർ​ശി​നി യൂ​ത്ത് മൂ​വ്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ഡി​ലെ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും ഭ​ക്ഷ്യക്കിറ്റു​ക​ൾ എ​ത്തി​ച്ചു ന​ൽ​കി​യ​ത്. പ​ത്താം വാ​ർ​ഡി​ലെ 550 ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് കി​റ്റ് ന​ൽ​കി​യ​തി​ന് പു​റ​മെ തൊ​ട്ട​ടു​ത്ത ഒ​ൻ​പ​താം വാ​ർ​ഡി​ൽ​പ്പെ​ട്ട 75 ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്കും ഭ​ക്ഷ്യക്കിറ്റു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. മു​ഴു​വ​ൻ കി​റ്റു​ക​ളും ഓ​രോ കു​ടും​ബ​ത്തി​നും വീ​ടു​ക​ളി​ലെ​ത്തി​ച്ച് ന​ൽ​കു​ക​യാ​യി​രു​ന്നു.

ഇ​തി​ന് പു​റ​മെ വാ​ർ​ഡി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും കോ​റോ​ണ പ്ര​തി​രോ​ധ ഹോ​മി​യോ, ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ളും എ​ത്തി​ച്ചു ന​ൽ​കി. സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​ർ, ആ​രോ​ഗ്യ വ​കു​പ്പ് , പോ​ലീ​സ്, ആ​ർ​ആ​ർ​ടി വ​ള​ണ്ടി​യ​ർ​മാ​ർ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വാ​ർ​ഡി​ലെ കോ​ള​നി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ബോ​ധ​വ​ത്ക്ക​ര​ണ​വും ന​ൽ​കി. കി​റ്റു വി​ത​ര​ണം കൊടിയ ത്തൂർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​രീം പ​ഴ​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വാ​ർ​ഡ് അം​ഗം മ​റി​യം കു​ട്ടി ഹ​സ്സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്രി​യ​ദ​ർ​ശി​നി പ്ര​സി​ഡ​ന്‍റ് പി. ​കു​ട്ടി ഹ​സ്സ​ൻ, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ഷി​ഹാ​ബ് മാ​ട്ടു മു​റി, രി​ഹ്ല മ​ജീ​ദ്, മു​ൻ അം​ഗം അ​ഷ്റ​ഫ് കൊ​ള​ക്കാ​ട​ൻ, മു​ഹ​മ്മ​ദ് മോ​ൻ, റ​ഹ്മ​ത്ത് പ​ര​വ​രി, മാ​ണി പ​ഴം പ​റ​മ്പ്, ജു​നൈ​ദ് കു​ന്ന​ത്ത്, ബ​ഷീ​ർ കു​ന്താ​ണി​ക്കാ​വ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.