പ​ള്‍​സ് ഓ​ക്‌​സി മീ​റ്റ​റി​ന് അ​മി​ത വി​ല; പ​രി​ശോ​ധ​ന ന​ട​ത്തി
Tuesday, May 11, 2021 12:00 AM IST
കോ​ഴി​ക്കോ​ട്: ര​ക്ത​ത്തി​ലെ ഓ​ക്‌​സി​ജ​ന്‍റെ അ​ള​വ് നി​ര്‍​ണ​യി​ക്കു​ന്ന പ​ള്‍​സ് ഓ​ക്‌​സി മീ​റ്റ​റി​ന് അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​താ​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഭ​ക്ഷ്യ പൊ​തുവി​ത​ര​ണ ഉ​പ​ഭോ​ക്തൃ​കാ​ര്യ വ​കു​പ്പ് വ​ട​ക​രയിലെ സ​ര്‍​ജി​ക്ക​ല്‍ മൊ​ത്ത വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. വ​ട​ക​ര പു​തി​യ സ്റ്റാ​ന്‍​ഡി​ന് വ​ല​തു​വ​ശം റീ​ജ​ന്‍​സി ട​വ​റി​ല്‍ പ്ര​ര്‍​ത്തി​ക്കു​ന്ന ഹോ​ള്‍​സെ​യി​ല്‍ സ​ര്‍​ജി​ക്ക​ല്‍ സ്ഥാ​പ​ന​ത്തി​ല്‍ ജി​സ്മോ​ര്‍ ക​മ്പ​നി​യു​ടെ 986 രൂ​പ​യ്ക്ക് ല​ഭി​ക്കു​ന്ന പ​ള്‍​സ് ഓ​ക്‌​സി മീ​റ്റ​ര്‍ 1400 രൂ​പ​യ്ക്ക് വി​ല്പ​ന ന​ട​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി.
ക​ട​ക്കാ​ര​ന്‍ അ​മി​ത​ലാ​ഭം ഈ​ടാ​ക്കി​ല്ലെ​ന്നും ബാ​ക്കി സ്റ്റോ​ക്ക് ഒ​രെ​ണ്ണ​ത്തി​ന് 1100 രൂ​പ വീ​തം ഈ​ടാ​ക്കി വി​ല്പ​ന ന​ട​ത്തു​മെ​ന്നും ഉ​റ​പ്പ് ന​ല്‍​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ താ​ക്കീ​ത് ന​ൽ​കി വി​ട്ട​യ​ച്ചു. വീ​ര​ഞ്ചേ​രി​യി​ലും സ​മീ​പ​ത്തു​മു​ള്ള സ​ര്‍​ജി​ക്ക​ല്‍ ക​ട​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. ചി​ല​യി​ട​ങ്ങ​ളി​ല്‍ ക​മ്പ​നി​യു​ടെ പേ​രോ എം​ആ​ര്‍പി​യോ ഇ​ല്ലാ​ത്ത ഓ​ക്‌​സി​മീ​റ്റ​റു​ക​ൾ വി​ല്പ​ന​യ്ക്കു​ള്ള​താ​യി ക​ണ്ടെ​ത്തി. ചി​ല ക​ട​ക​ളി​ല്‍ സ്റ്റോ​ക്ക് എ​ത്തി​ക്കാ​തെ ക്ഷാ​മം ഉ​ണ്ടാ​ക്കു​ന്ന​താ​യും മ​ന​സി​ലാ​യി. എ​ത്ര​യും പെ​ട്ടെന്ന് ആ​വ​ശ്യ​ത്തി​ന് സ്റ്റോ​ക്ക് എ​ത്തി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. വി​ത​ര​ണ ക​മ്പ​നി​ക​ള്‍ കോ​വി​ഡ് സാ​ഹ​ച​ര്യം ചൂ​ഷ​ണം ചെ​യ്ത് വി​ല​കൂ​ട്ടി എ​ടു​ക്കു​ന്ന​താ​യി ക​ട​ക്കാ​ര്‍ അ​റി​യി​ച്ചു.
പ​രി​ശോ​ധ​ന​യി​ല്‍ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ ടി.​സി. സ​ജീ​വ​ന് പു​റ​മേ റേ​ഷ​നിം​ഗ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ ടി.​വി. നി​ജി​ന്‍, കെ.​ടി. സ​ജീ​ഷ്, കെ.​പി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രും ജീ​വ​ന​ക്കാ​രാ​യ സു​നി​ല്‍​കു​മാ​ര്‍. ഗോ​പാ​ല​കൃ​ഷ്ണ​ന്‍, കെ.​പി. ശ്രീ​ജി​ത്ത്കു​മാ​ര്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.