മാ​ന​സി​കാ​രോ​ഗ്യം ഒ​രു വി​ളി​പ്പാ​ട​ക​ലെ
Tuesday, May 11, 2021 12:02 AM IST
കോ​ഴി​ക്കോ​ട്: ആ​രോ​ഗ്യ വ​കു​പ്പി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ഴി​ക്കോ​ട് ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ പ​രി​പാ​ടി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും സാ​മൂ​ഹ്യ​നീ​തി വ​കു​പ്പും വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പും ചേ​ർ​ന്ന് ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​ർ​ക്കും ഫോ​ണി​ലൂ​ടെ മാ​ന​സി​കാ​രോ​ഗ്യ പി​ന്തു​ണ ന​ൽ​കു​ന്നു.
മ​ദ്യാ​സ​ക്തി, മ​റ്റു ല​ഹ​രി സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​ർ​ക്കും കൗ​ൺ​സ​ലിം​ഗ് ന​ൽ​കു​ന്നു. സ​ഹാ​യ​ങ്ങ​ൾ​ക്ക് രാ​വി​ലെ ആ​റുമു​ത​ൽ വൈ​കി​ട്ട് അ​ഞ്ചുവ​രെ വി​ളി​ക്കാ​വു​ന്ന​താ​ണ്. ഫോ​ൺ ന​മ്പ​ർ: 9495002270.

നിവേദനം ന​ൽ​കി

തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തു ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റി​നും സെ​ക്ര​ട്ട​റി​ക്കും നിവേദനം ന​ൽ​കി. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ൽ​ഡി​എ​ഫി​ന്‍റെ പൂ​ർ​ണ്ണ​പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.
14 നിർദേശ​ങ്ങ​ള​ട​ങ്ങി​യ നിവേദനത്തി​ൽ പ്ര​ധാ​ന​മാ​യും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു സ്വീ​ക​രി​ക്കേ​ണ്ട മാ​ർ​ഗ​ങ്ങ​ളും മു​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ഒ​ന്നാം​ഘ​ട്ട കോ​വി​ഡ് കാ​ല​ഘ​ട്ടം ത​ര​ണം ചെ​യ്ത രീ​തി​യെ നി​ർ​ദേശ​ങ്ങ​ളാ​യും അ​വ​ത​രി​പ്പി​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച ക​മ്മ്യൂ​ണി​റ്റി കി​ച്ച​ൻ സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മി​ക്ക​യി​ട​ത്തും തു​ട​ങ്ങി​യെ​ങ്കി​ലും തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ൽ ആ​രം​ഭി​ച്ചി​ട്ടി​ല്ല.
തി​രു​വ​മ്പാ​ടി​യി​ൽ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ൻ തു​ട​ങ്ങാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്. നി​വേ​ദ​ക​സം​ഘ​ത്തി​ൽ മു​ൻ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് ജോ​ളി ജോ​സ​ഫ്, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സി.​എ​ൻ. പു​രു​ഷോ​ത്ത​മ​ൻ , ഗ​ണേ​ഷ് ബാ​ബു എ​ന്നി​വ​ർ ഉ​ണ്ടാ​യി​രു​ന്നു.