കോ​വി​ഡ് സ​ന്ന​ദ്ധസേ​ന​ക​ളു​ടെ രാ​ഷ്ട്രീ​യ​വ​ത്ക​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണം: യൂ​ത്ത് ലീ​ഗ്
Tuesday, May 11, 2021 12:02 AM IST
പേ​രാ​മ്പ്ര: കോ​വി​ഡ് മ​ഹാ​മാ​രി രൂ​ക്ഷ​മാ​യി പ​ട​ർ​ന്നുപി​ടി​ക്കു​മ്പോ​ഴും സ​ർ​ക്കാ​രി​ന്‍റെ​യും ത​ദ്ദേ​ശ സ്വ​യംഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ക്കു​ന്ന കോ​വി​ഡ് സ​ന്ന​ദ്ധസേ​ന​ക​ൾ സി​പി​എം രാ​ഷ്രീ​യവ​ത്ക​ര​ണ​ത്തി​ന് വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്നു​യെ​ന്നു യൂ​ത്ത് ലീ​ഗ് പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു.
സി​പി​എം യു​വ​ജ​ന സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളെ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് മി​ക്ക പ​ഞ്ചാ​യ​ത്തു​ക​ളി​ലും വാ​ർ​ഡു​ക​ളി​ലും ആ​ർ​ആ​ർ​ടി, സ​ന്ന​ദ്ധ സേ​ന​ക​ൾ രൂ​പീ​ക​രി​ച്ച​ത്. മി​ക​ച്ച സേ​വ​നം ന​ട​ത്തു​ന്ന മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് വൈ​റ്റ് ഗാ​ർ​ഡ് അം​ഗ​ങ്ങ​ളെ പോ​ലും ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്താ​തെ നി​സ്തു​ല​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​രെ ത​ട​യു​ന്ന കാ​ഴ്ച​ക​ളാ​ണ് പ​ല സ്ഥ​ല​ത്തും കാ​ണു​ന്ന​ത്.
പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച റാ​പി​ഡ് ആ​ക്ഷ​ൻ ഫോ​ഴ്സ്ക​ളി​ലും ഹെ​ല്പ് ഡെ​സ്കി​ലും സി​പി​എം നോ​മി​നി​ക​ളു​ടെ പേ​രും ഫോ​ൺ ന​മ്പ​റും മാ​ത്ര​മാ​ണ് ന​ൽ​കി​യ​ത്. ഇ​ത് കൃ​ത്യ​മാ​യ രാ​ഷ്ട്രീ​യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും ഇ​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കൂ​ടാ​തെ നി​സ്വാ​ർ​ത്ഥ സേ​വ​നം ന​ട​ത്തു​ന്ന മു​ഴു​വ​ൻ പേ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി ഇ​ത്ത​രം സ​മി​തി​ക​ൾ അ​ടി​യ​ന്തി​ര​മാ​യി പു​നഃസം​ഘ​ടി​പ്പി​ക്കണമെ​ന്നും ക​മ്മി​റ്റി കൂ​ട്ടി​ചേ​ർ​ത്തു.
രാ​ഷ്ട്രീ​യ പ​ക്ഷ​പാ​തി​ത്തം അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​ണ്ടാ​കു​മെ​ന്നു നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് അ​ലി ത​ങ്ങ​ളും ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​സി. മു​ഹ​മ്മ​ദ്‌ സി​റാ​ജും അ​റി​യി​ച്ചു.