ആ​ദി​വാ​സി ഊ​രു​ക​ളി​ലുള്ള​വ​ർ​ക്കു മാത്രമായി വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പ്
Tuesday, May 11, 2021 12:02 AM IST
കോ​ട​ഞ്ചേ​രി: കോ ടഞ്ചേരിപ​ഞ്ചാ​യ​ത്തി​ന്‍റെ​യും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ കോ​ള​നി​ക​ളി​ൽ താ​മ​സി​ക്കു​ന്ന 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള 187 ആ​ദി​വാ​സി​ക​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ന​ൽ​കി. വ​ട്ട​ച്ചി​റ സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പി​ൽ വി​വി​ധ കോ​ള​നി​ക​ളി​ൽ നി​ന്നും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ആ​ദി​വാ​സി​ക​ളെ വാ​ഹ​ന​ത്തി​ൽ ക്യാ​മ്പി​ൽ എ​ത്തി​ച്ച് വാ​ക്സി​നേ​ഷ​ൻ ന​ട​ത്തി. വാ​ക്സി​നേ​ഷ​ൻ ന​ട​ത്തി​യ ആ​ദി​വാ​സി​ക​ൾ​ക്ക് മാ​സ്കു​ക​ളും ന​ൽ​കി.
വി​വി​ധ ഊ​രു​ക​ളി​ൽനി​ന്ന് ആ​ദി​വാ​സി​ക​ളെ കൃ​ത്യ​മാ​യി എ​ത്തി​ക്കു​ന്ന​തി​നും വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന​തി​നും കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​സ് പെ​രു​മ്പ​ള്ളി, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ റി​യാ​ന സു​ബൈ​ർ, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ സി​സി​ലി ജേ​ക്ക​ബ് കോ​ട്ടു​പ്പ​ള്ളി, വ​ന​ജ വി​ജ​യ​ൻ, ജ​മീ​ല അ​സീ​സ്, റോ​സ്‌​ലി​ൻ മാ​ത്യു, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കി​ഷോ​ർ, എ​ൽ​എ​ച്ച്ഐ ശാ​ന്ത​കു​മാ​രി, ജെ​എ​ച്ച്മാ​രാ​യ ഷി​ജു ജേ​ക്ക​ബ്, മീ​ത്ത് മോ​ഹ​ൻ, ഹെ​ല​ൻ റാ​ണി, രാ​ജേ​ഷ്, ടി.​ഇ.​ഒ. ഷ​മീ​ർ, ജെ​പി​എ​ച്ച്എ​ൻ​മാ​രാ​യ ഷീ​ജ, ഷി​ല്ലി, മേ​ജോ, ര​മ, ആ​ലീ​സ്, ഷീ​ന, ആ​ർ​ആ​ർ​ടി അം​ഗ​ങ്ങ​ൾ, എ​സ്‌​ടി പ്രൊ​മോ​ട്ട​ർ​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഇ​ന്നു വാ​ക്സി​നേ​ഷ​ന് എ​ത്തി​ച്ചേ​രാ​ത്ത ആ​ദി​വാ​സി​ക​ൾ​ക്കാ​യി വ​രും​ദി​വ​സ​ങ്ങ​ളി​ൽ എ​സ്‌​ടി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടു കൂ​ടി കോ​ട​ഞ്ചേ​രി വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ വാ​ക്സി​ൻ ന​ൽ​കു​മെ​ന്ന് കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി അ​റി​യി​ച്ചു.