വയനാട്ടിൽ സ്പെ​ഷ​ൽ സ്ക്വാ​ഡു​ക​ൾ പി​ൻ​വ​ലി​ച്ചു; മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തിനെച്ചൊല്ലി ആ​ശ​ങ്ക
Tuesday, May 11, 2021 12:02 AM IST
മാ​ന​ന്ത​വാ​ടി: ലോ​ക്ക്ഡൗ​ണ്‍ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി അ​തി​ർ​ത്തി പ്ര​ദേ​ശ​ത്തെ പോ​ലീ​സി​ന്‍റെ സ്പെ​ഷ​ൽ സ്ക്വാ​ഡു​ക​ൾ പി​ൻ​വ​ലി​ച്ചു. ഇ​തോ​ടെ ക​ർ​ണാ​ട​ക അ​തി​ർ​ത്തി ക​ട​ന്ന് മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും ജി​ല്ല​യി​ലേ​ക്ക് എ​ത്തു​മെ​ന്ന ആ​ശ​ങ്ക ഉ​യ​രു​ക​യാ​ണ്. സ്ക്വാ​ഡു​ക​ളി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​വ​രെ അ​ത​ത് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കു മാ​റ്റി നി​യ​മി​ച്ചി​ട്ടു​ണ്ട്.
ലോ​ക്ക്ഡൗ​ണാ​യ​തോ​ടെ ജി​ല്ല​യി​ൽ മ​ദ്യ​ക​ച്ച​വ​ടം ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തോ​ടെ ക​ർ​ണാ​ട​ക മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും ജി​ല്ല​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന അ​വ​സ്ഥ​യാ​യി. മ​ദ്യ​ത്തി​ന്‍റെ ഒ​ഴു​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ജി​ല്ലാ നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി​യു​ടെ കീ​ഴി​ൽ സ്ക്വാ​ഡു​ക​ളും രൂ​പീ​ക​രി​ച്ചി​രു​ന്നു. ഈ ​സ്ക്വാ​ഡു​ക​ൾ ദി​നം​പ്ര​തി​യെ​ന്നോ​ണം ജി​ല്ല​യി​ലേ​ക്ക് ക​ട​ത്തി​യി​രു​ന്ന മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും പി​ടി​കൂ​ടു​ക​യും ചെ​യ്തി​രു​ന്നു.
തോ​ൽ​പ്പെ​ട്ടി, ബാ​വ​ലി, ചേ​കാ​ടി, പെ​രി​ക്ക​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ സ്കൂ​ട്ട​റി​ലും ബൈ​ക്കി​ലു​മൊ​ക്കെ​യാ​യി​രു​ന്നു പാ​ക്ക​റ്റ് മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നു​ം ജി​ല്ല​യി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന​ത്.