ഉ​ത്ത​ര​മേ​ഖ​ല​യി​ലെ മൂ​ന്ന് ജി​ല്ല​ക​ളി​ല്‍ അ​പേ​ക്ഷ​ക​ര്‍ 57463
Tuesday, May 11, 2021 12:02 AM IST
സ്വ​ന്തം ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട് : ലോ​ക്ക്ഡൗ​ണി​ലെ യാ​ത്ര​യ്ക്കു​ള്ള പാ​സി​ന്‍റെ ദു​രു​പ​യോ​ഗ​ത്തി​നെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്. യ​ഥാ​ര്‍​ഥ ആ​വ​ശ്യ​ക്കാ​ര്‍​ക്ക് പാ​സ് ല​ഭി​ക്കാ​നു​ള്ള അ​വ​സ​രം ത​ട​സ​പ്പെ​ടു​ത്തി​യാ​ണ് പ​ല​രും അ​നാ​വ​ശ്യ​കാ​ര്യ​ത്തി​ന് പു​റ​ത്തി​റ​ങ്ങാ​ൻ പാ​സി​ന് അ​പേ​ക്ഷി​ക്കു​ന്ന​ത്. ഇ​തോ​ടെ പോ​ലീ​സ് ക​ര്‍​ശ​ന നി​ബ​ന്ധ​ന​ക​ളും സ്വീ​ക​രി​ച്ചു​തു​ട​ങ്ങി. പോ​ലീ​സി​നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് പാ​സ് സം​ഘ​ടി​പ്പി​ച്ച് യാ​ത്ര​ചെ​യ്യു​ന്ന​വ​രു​ണ്ടോ​യെ​ന്ന് പി​ക്ക​റ്റ് പോ​സ്റ്റു​ക​ളി​ലെ പോ​ലീ​സു​കാ​ര്‍ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.
ഉ​ത്ത​ര​മേ​ഖ​ല​യി​ല്‍ കോ​ഴി​ക്കോ​ട് സി​റ്റി, കോ​ഴി​ക്കോ​ട് റൂ​റ​ല്‍ , വ​യ​നാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​യി 57,463 പേ​രാ​ണ് ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചു​വ​രെ പാ​സി​നാ​യി അ​പേ​ക്ഷി​ച്ച​ത്. ഇ​തി​ല്‍ 6552 പേ​ര്‍​ക്ക് യാ​ത്രാ​നു​മ​തി​ക്കാ​യി പാ​സ് ന​ല്‍​കി. 29103 പേ​രു​ടെ അ​പേ​ക്ഷ​ക​ള്‍ ത​ള്ളി. ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​പേ​ക്ഷ​ക​രു​ള്ള​ത് മ​ല​പ്പു​റ​ത്താ​ണ്. 25,014 പേ​രാ​ണ് മ​ല​പ്പു​റ​ത്ത് നി​ന്ന് പാ​സി​നാ​യി അ​പേ​ക്ഷി​ച്ച​ത്. ഇ​വി​ടെ 3266 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് പാ​സ് അ​നു​വ​ദി​ച്ച​ത്. 17611 പേ​രു​ടെ അ​പേ​ക്ഷ പോ​ലീ​സ് ത​ള്ളി.
കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്ന കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ പോ​ലീ​സി​ന്‍റെ പാ​സി​നാ​യി
ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ച്ച​ത് 24225 പേ​രാ​ണ്. അ​പേ​ക്ഷ​ക​രി​ല്‍ കൂ​ടു​ത​ലും കോ​ഴി​ക്കോ​ട് റൂ​റ​ല്‍ പോ​ലീ​സ് പ​രി​ധി​യി​ലാ​ണു​ള്ള​ത്. റൂ​റ​ല്‍ സ്‌​പെ​ഷ​ല്‍​ബ്രാ​ഞ്ചി​ല്‍ 14535 അ​പേ​ക്ഷ​ക​ളാ​ണ് എ​ത്തി​യ​ത്. ഇ​തി​ല്‍ 1522 അ​പേ​ക്ഷ​ക​ള്‍​ക്ക് മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ച​ത്. 3552 അ​പേ​ക്ഷ​ക​ള്‍ ത​ള്ളി. മ​റ്റു​ള്ള​വ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.
അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്ര​ക​ള്‍​ക്കാ​ണ് പോ​ലീ​സ് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍​കു​ന്ന​ത്. ഇ​തി​നൊ​പ്പം എ​യ​ര്‍​പോ​ര്‍​ട്ട് യാ​ത്ര​യ്ക്കും അ​നു​മ​തി തേ​ടി നി​ര​വ​ധി അ​പേ​ക്ഷ​ക​ള്‍ എ​ത്തു​ന്നു​ണ്ട്. ഇ​വ​യ്ക്കും റൂ​റ​ല്‍ പോ​ലീ​സ് അ​നു​മ​തി ന​ല്‍​കു​ന്നു​ണ്ട്. മ​റ്റു അ​പേ​ക്ഷ​ക​ളി​ല്‍ ചി​ല​ത് മാ​ത്ര​മാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് സി​റ്റി​യി​ല്‍ വൈ​കി​ട്ട് അ​ഞ്ചു​വ​രെ 9690 അ​പേ​ക്ഷ​ക​ളാ​യി​രു​ന്നു എ​ത്തി​യ​ത്. ഇ​തി​ല്‍ 764 അ​പേ​ക്ഷ​ക​ള്‍ അ​നു​വ​ദി​ച്ചു. 716 അ​പേ​ക്ഷ​ക​ള്‍ പോ​ലീ​സ് ത​ള്ളി. അ​ത്യാ​വ​ശ്യ യാ​ത്ര​യെ​ന്ന് ക​രു​തു​ന്ന​വ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ സി​റ്റി പ​രി​ധി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കു​ന്ന​ത്. വ​യ​നാ​ട് ജി​ല്ല​യി​ല്‍ 8224 പേ​രാ​ണ് അ​പേ​ക്ഷി​ച്ച​ത്. ഇ​തി​ല്‍ 1000 പേ​ര്‍​ക്കാ​ണ് വൈ​കി​ട്ട് അ​ഞ്ചു​വ​രെ അ​നു​മ​തി ന​ല്‍​കി​യ​ത്. 7224 പേ​രു​ടെ അ​പേ​ക്ഷ പോ​ലീ​സ് ത​ള്ളി.
അ​തേ​സ​മ​യം കൂ​ലി​പ്പ​ണി​ക്കാ​ര്‍​ക്കും ദി​വ​സ​വേ​ത​ന​ക്കാ​ര്‍​ക്കും ജോ​ലി​ക്ക് പോ​കാ​നാ​ണ് പാ​സ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​തെ​ങ്കി​ലും അ​തി​ന്‍റെ ഉ​പ​യോ​ഗം തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പൂ​ര്‍​ണ​മാ​യും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് വ്യാ​പ​ക​മാ​യി പ​രാ​തി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച ജോ​ലി​ക്ക് പോ​കേ​ണ്ടി​യി​രു​ന്ന കെ​ട്ടി​ട നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി ഞാ​യ​റാ​ഴ്ച 10 ന് ​മു​മ്പ് ത​ന്നെ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. യാ​ത്രാ ഉ​ദ്ദേ​ശം സം​ബ​ന്ധി​ച്ച കോ​ള​ത്തി​ല്‍ ജോ​ലി എ​ന്ന് എ​ഴു​തു​ക​യും ചെ​യ്തു. സ​മ​യം രേ​ഖ​പ്പെ​ടു​ത്തേ​ണ്ട കോ​ള​ത്തി​ല്‍ രാ​വി​ലെ 6.30-7.00 എ​ന്ന് രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴു​വ​രെ യാ​തൊ​രു അ​റി​യി​പ്പും ല​ഭി​ച്ചി​രു​ന്നി​ല്ല. അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചു​വ​രി​ക​യാ​ണെ​ന്ന സ​ന്ദേ​ശം മാ​ത്ര​മാ​യി​രു​ന്നു വെ​ബ്‌​സൈ​റ്റി​ലൂ​ടെ വ്യ​ക്ത​മാ​യ​ത്. നി​ര​വ​ധി പേ​ര്‍​ക്ക് സ​മാ​ന​മാ​യ അ​നു​ഭ​വ​മു​ണ്ട്. പാ​സി​ല്ലാ​തെ ജോ​ലി​ക്കു​പോ​വാ​ന്‍ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് കൂ​ലി​പ്പ​ണി​ക്കാ​ര്‍ . ഇ​ന്ന​ലെ സ​ത്യ​വാ​ങ്മൂ​ല​വു​മാ​യി പു​റ​ത്തി​റ​ങ്ങി​യ​വ​രി​ല്‍ ഏ​റെ​യും ബാ​ങ്കി​ലേ​ക്കു​ള്ള​വ​രാ​യി​രു​ന്നു. ഓ​രേ​സ​മ​യം കൂ​ടു​ത​ല്‍ പേ​ര്‍ വെ​ബ്‌​സൈ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ല്‍ സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ള്‍ ഉ​ണ്ടാ​വു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. അ​തി​നാ​ലാ​ണ് പ​ല​ര്‍​ക്കും പാ​സ് ന​ല്‍​കാ​നാ​വാ​ത്ത​ത്. പാ​സ് ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.