ക​ൺ​സ്യൂ​മ​ർ​ഫെ​ഡ് ഓ​ൺ​ലൈ​ൻ വ്യാ​പാ​രം ആ​രം​ഭി​ച്ചു
Tuesday, May 11, 2021 12:02 AM IST
കോ​ഴി​ക്കോ​ട്: അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വീ​ടു​ക​ളി​ലെ​ത്തി​ക്കാ​ൻ ക​ൺ​സ്യൂ​മ​ർ​ഫെ​ഡ് ഓ​ൺ​ലൈ​ൻ വ്യാ​പാ​രം ആ​രം​ഭി​ച്ചു. www.consumerfed.in എ​ന്ന വെ​ബ് പോ​ർ​ട്ട​ലി​ൽ പ്ര​വേ​ശി​ച്ച് ത്രി​വേ​ണി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ സാ​ധ​ന​ങ്ങ​ൾ ഓ​ർ​ഡ​ർ ചെ​യ്താ​ൽ 24 മ​ണി​ക്കൂ​റി​ന​കം ഇ​വ വീ​ടു​ക​ളി​ലെ​ത്തും. കാ​ഷ് ഓ​ൺ ഡെ​ലി​വ​റി​യാ​യാ​ണ് സാ​ധ​ന​ങ്ങ​ൾ ന​ൽ​കു​ക.
ഒ​രാ​ഴ്ച​യ്ക്ക​കം തു​ക ഓ​ൺ​ലൈ​നാ​യി ന​ൽ​കാ​വു​ന്ന സം​വി​ധാ​നം നി​ല​വി​ൽ വ​രും. ത്രി​വേ​ണി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ വി​ല​യ്ക്കു​ത​ന്നെ​യാ​ണ് സാ​ധ​ന​ങ്ങ​ൾ ഓ​ൺ​ലൈ​നാ​യും ല​ഭി​ക്കു​ക. ഡെ​ലി​വ​റി ചാ​ർ​ജാ​യി മൂ​ന്ന് കി​മി ചു​റ്റ​ള​വി​ൽ 30 രൂ​പ​യും തു​ട​ർ​ന്നു​വ​രു​ന്ന ഓ​രോ കി​ലോ​മീ​റ്റി​റി​നും അ​ഞ്ചു രൂ​പ​യും ഈ​ടാ​ക്കും. ബി​രി​യാ​ണി അ​രി, ആ​ട്ട, മൈ​ദ, റ​വ, നെ​യ്യ്, ഡാ​ൽ​ഡ, മ​സാ​ല എ​ന്നി​വ​ക​ള​ട​ങ്ങി​യ 760 രൂ​പ​വ​രു​ന്ന റം​സാ​ൻ കി​റ്റ് 680 രൂ​പ​യ്ക്ക് ഓ​ൺ​ലൈ​നാ​യി കി​ട്ടും. ഡ്യൂ​ഗോ ലോ​ജി​സ്റ്റി​ക്സു​മാ​യി ചേ​ർ​ന്നാ​ണ് ഡെ​ലി​വ​റി. കോ​ഴി​ക്കോ​ട്ടെ 14 ത്രി​വേ​ണി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലൂ​ടെ ആ​രം​ഭി​ച്ച പ​ദ്ധ​തി ആ​ദ്യം എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും പി​ന്നീ​ട് മ​റ്റു ജി​ല്ല​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും.
ഭാ​വി​യി​ൽ സ​റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ളും ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ളും ഓ​ൺ​ലൈ​നാ​യി ല​ഭ്യ​മാ​ക്കു​മെ​ന്ന് ക​ൺ​സ്യൂ​മ​ർ ഫെ​ഡ് ചെ​യ​ർ​മാ​ൻ എം. ​മെ​ഹ​ബൂ​ബ് പ​റ​ഞ്ഞു. കോ​വി​ഡ് കാ​ല​ത്ത് ക്ഷ​മ​മു​ണ്ടാ​വാ​തി​രി​ക്കാ​ൻ സാ​ധ​ന​ങ്ങ​ളു​ടെ സം​ഭ​ര​ണം ഇ​ര​ട്ടി​യാ​ക്കി​യി​ട്ടു​ണ്ട്. പാ​ര​സെ​റ്റാ​മോ​ൾ, വി​റ്റാ​മി​ൻ സി, ​ബി​കോം​പ്ല​ക്സ്, ഇ​ൻ​ഹ​ലേ​ഷ​ൻ ടാ​ബ്, മാ​സ്കു​ക​ൾ, സാ​നി​റ്റൈ​സ​ർ, ഒ​ആ​ർ​എ​സ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ 637 രൂ​പ വി​ല​വ​രു​ന്ന പ്ര​തി​രോ​ധ കി​റ്റ് 200 രൂ​പ​യ്ക്ക് നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന​താ​യും മ​രു​ന്നു​ക​ൾ നേ​ര​ത്തെ ഹോം ​ഡെ​ലി​വ​റി​യാ​യി ന​ൽ​കി​വ​രു​ന്ന​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
ഓ​ൺ​ലൈ​ൻ വ്യാ​പാ​ര​ത്തി​ന്‍റെ വെ​ബ് പോ​ർ​ട്ട​ൽ ഡെ​പ്യൂ​ട്ടി മേ​യ​ർ സി.​പി. മു​സാ​ഫി​ർ അ​ഹ​മ്മ​ദ് പ്ര​കാ​ശ​നം ചെ​യ്തു. എം. ​മെ​ഹ​ബൂ​ബ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡ്യൂ​ഗോ സി​എം​ഒ അ​ൻ​ഷാ​ദ് അ​ലി, കാ​ലി​ക്ക​ട്ട് പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് എം. ​ഫി​റോ​സ്ഖാ​ൻ, സെ​ക്ര​ട്ട​റി പി.​എ​സ്. രാ​ഗേ​ഷ് , അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് മാ​നേ​ജ​ർ പി.​കെ. അ​നി​ൽ​കു​മാ​ർ, റീ​ജ​ണ​ൽ മാ​നേ​ജ​ർ സി. ​സു​രേ​ഷ് ബാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.