കെ​മാ​ൽ പാ​ഷ​യ്ക്ക് എതിരേ ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ
Tuesday, May 11, 2021 12:02 AM IST
മ​ല​പ്പു​റം: മു​സ്ലിം ലീ​ഗി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച ഹൈ​ക്കോ​ട​തി മു​ൻ ജ​ഡ്ജി കെ​മാ​ൽ പാ​ഷ​യ്ക്കെ​തി​രെ മു​സ്ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി.
മു​സ്ലിം ലീ​ഗ് വ​ർ​ഗീ​യ പാ​ർ​ട്ടി​യാ​ണെ​ന്നും ലീ​ഗി​നെ ചു​മ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധഃ​പ​തി​ച്ചെ​ന്നും കെ​മാ​ൽ പാ​ഷ ക​ഴി​ഞ്ഞ ദി​വ​സം ഒ​രു അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. പ​രാ​മ​ർ​ശ​ത്തോ​ട് ലീ​ഗ് നേ​താ​ക്ക​ൾ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് കെ​മാ​ൽ​പാ​ഷ പാ​ണ​ക്കാ​ട്ടെ​ത്തി ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​മാ​യും മു​ന​വ​റ​ലി ത​ങ്ങ​ളു​മാ​യും ച​ർ​ച്ച ന​ട​ത്തു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചാ​ണ് ലീ​ഗ് പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​രോ​ധം. ക​ള​മ​ശേ​രി സീ​റ്റ് ല​ഭി​ക്കാ​നാ​ണ് അ​ദ്ദേ​ഹം പാ​ണ​ക്കാ​ട് ത​ങ്ങ​ളെ ക​ണ്ട​തെ​ന്നും സീ​റ്റ് ല​ഭി​ക്കാ​ത്ത​തി​ന്‍റെ നീ​ര​സ​മാ​ണ് ഇ​പ്പോ​ഴ​ത്തെ ലീ​ഗ് വി​രോ​ധ​ത്തി​നു കാ​ര​ണ​മെ​ന്നും ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്.