കോവിഡ് ! ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ഓ​ക്സി​ജ​ൻ കോ​ൺ​സ​ൻ​ട്രേ​റ്റ​റു​ക​ൾ വാ​ങ്ങും
Wednesday, May 12, 2021 12:23 AM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ഓ​ക്സി​ജ​ൻ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നാ​യി ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ഓ​ക്സി​ജ​ൻ കോ​ൺ​സ​ൻ​ട്രേ​റ്റ​റു​ക​ൾ വാ​ങ്ങാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

കോ​ർ​പ​റേ​ഷ​ൻ 25 എ​ണ്ണ​വും മു​നി​സി​പ്പാ​ലി​റ്റി​ക​ൾ അ​ഞ്ചെ​ണ്ണം വീ​ത​വും ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ൾ ര​ണ്ടെ​ണ്ണം വീ​ത​വും വാ​ങ്ങാ​നാ​ണ് തീ​രു​മാ​നം. ഇ​തി​നു​ള്ള തു​ക ത​ദ്ദ​ശേ സ്ഥാ​പ​ന​ങ്ങ​ൾ വ​ക​യി​രു​ത്തും.​ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ​യും ലോ​ക് ഡൗ​ണി​ന്‍റെ​യും സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും.

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ന്ന​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ണ്ട്. ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ അ​ടു​ത്ത ഗ്രാ​മ പ​ഞ്ചാ​യ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്ത​ണം. ജി​ല്ല​യി​ൽ 38 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കാ​ൻ സ്വ​ന്ത​മാ​യി സൗ​ക​ര്യ​ങ്ങ​ളു​ള്ള​ത്.50 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ നി​ർ​ബ​ന്ധ​മാ​യും ആ​രോ​ഗ്യ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ഡി​സി​സി​ക​ളി​ലേ​ക്കോ എ​ഫ് എ​ൽ ടി ​സി ക​ളി​ലേ​ക്കോ മാ​റ്റ​ണ​മെ​ന്ന് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ എ​ഫ്എ​ൽ​ടി.​സി​ക​ളി​ലേ​ക്ക് മാ​റ്റി ചി​കി​ത്സ ഉ​റ​പ്പു​വ​രു​ത്ത​ണം.​വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ കാ​ര്യ​ത്തി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ഗൗ​ര​വ ശ്ര​ദ്ധ പു​ല​ർ​ത്ത​ണം. എ​ല്ലാ​യി​ട​ത്തും മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ യൂ​ണി​റ്റു​ക​ൾ ത​യ്യാ​റാ​ക്ക​ണം.

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ്യ കി​റ്റ് ലേ​ബ​ർ വ​കു​പ്പ് ഉ​റ​പ്പു വ​രു​ത്തും. ഇ​വ​ർ​ക്ക് വേ​ണ്ടി ക്യാ​മ്പു​ക​ൾ തു​ട​ങ്ങ​ണം. പോ​സി​റ്റീ​വാ​കു​ന്ന​വ​രെ പ്ര​ത്യേ​കം ഡി​സി​സി​ക​ളി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും ക​ല​ക്ട​ർ പ​റ​ഞ്ഞു. ഇ​വ​ർ​ക്ക് വേ​ണ്ടി ക്യാ​മ്പു​ക​ൾ തു​ട​ങ്ങ​ണ​മെ​ന്നും ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.
56 കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലാ​യി 10,56 കി​ട​ക്ക​ക​ൾ കോ​ഴി​ക്കോ​ട്: കോ​വി​ഡ് രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നാ​യി സ​ജ്ജ​മാ​ക്കി​യ ജി​ല്ല​യി​ലെ 56 കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലെ 3221 കി​ട​ക്ക​ക​ളി​ൽ 1056 എ​ണ്ണം ഒ​ഴി​വു​ണ്ട്.

76 ഐ​സി​യു കി​ട​ക്ക​ക​ളും 23 വെ​ന്‍റിലേ​റ്റ​റു​ക​ളും ഓ​ക്സി​ജ​ൻ ല​ഭ്യ​ത​യു​ള്ള 345 കി​ട​ക്ക​ക​ളും ഒ​ഴി​വു​ണ്ട്. 13 ഗ​വ.​കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലാ​യി 301 കി​ട​ക്ക​ക​ൾ, 22 ഐ​സി​യു, 11 വെ​ന്‍റി​ലേ​റ്റ​ർ, 175 ഓ​ക്സി​ജ​ൻ ഉ​ള്ള കി​ട​ക്ക​ക​ൾ എന്നിവ ബാ​ക്കി​യു​ണ്ട്.