മ​ല​മാ​ൻ വേ​ട്ട: ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ
Thursday, May 13, 2021 12:07 AM IST
കാ​ട്ടി​ക്കു​ളം: നോ​ർ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​നി​ലെ അ​പ്പ​പ്പാ​റ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​പ്പെ​ട്ട കൊ​ണ്ടി​മൂ​ല വ​ന​ത്തി​ൽ മ​ല​മാ​നി​നെ വേ​ട്ട​യാ​ടി​യ കേ​സി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. ദ്വാ​ര​ക എ.​കെ. ഹൗ​സ് മു​സ്ത​ഫ (45), ബ​ത്തേ​രി അ​ന്പ​ല​വ​യ​ൽ പ​ടി​ക്ക​തൊ​ടി പി.​എം. ഷ​ഫീ​ർ (30) എ​ന്നി​വ​രെ​യാ​ണ് തി​രു​നെ​ല്ലി ഫോ​റ​സ്റ്റ് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ എം.​വി. ജ​യ​പ്ര​സാ​ദ്, ഫോ​റ​സ്റ്റ​ർ​മാ​രാ​യ വി.​കെ. ദാ​മോ​ദ​ര​ൻ, കെ.​കെ. സു​രേ​ന്ദ്ര​ൻ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ എം. ​മാ​ധ​വ​ൻ, ജി​നു ജ​യിം​സ്, ടി.​ജെ. അ​ഭി​ജി​ത്ത്, കെ.​പി. കൃ​ഷ്ണ​പ്ര​കാ​ശ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്.
പ്ര​തി​ക​ൾ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ത​രു​വ​ണ പു​ലി​ക്കാ​ട് സ്വ​ദേ​ശി സാ​ലിം ഓ​ടി ര​ക്ഷ​പ്പെ​ട്ടു. 80 കി​ലോ​ഗ്രാം മാം​സം, തോ​ക്ക്, തി​ര​ക​ൾ, ടോ​ർ​ച്ച്, ക​ത്തി, ചാ​ക്കു​ക​ൾ, ക​യ​ർ എ​ന്നി​വ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി വ​ന​പാ​ല​ക​ർ അ​റി​യി​ച്ചു. ബേ​ഗൂ​ർ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ എം.​വി. ജ​യ​പ്ര​സാ​ദി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​മാ​ണ് വേ​ട്ട​ക്കാ​ർ പി​ടി​യി​ലാ​കു​ന്ന​തി​നു സ​ഹാ​യ​ക​മാ​യ​ത്.