ദേ​ശീ​യ ഡെ​ങ്കി​പ്പ​നി ദി​നം പ്ര​ത്യേ​ക ഉ​റ​വി​ട ന​ശീ​ക​ര​ണ ദി​ന​മാ​യി ആ​ച​രി​ക്ക​ണം
Saturday, May 15, 2021 12:30 AM IST
കോ​ഴി​ക്കോ​ട്: ദേ​ശീ​യ ഡെ​ങ്കി​പ്പ​നി ദി​ന​മാ​യ മേയ്‌ 16ന് ​എ​ല്ലാ വീ​ടു​ക​ളി​ലും പ്ര​ത്യേ​ക ഉ​റ​വി​ട ന​ശീ​ക​ര​ണ​ദി​ന​മാ​യി ആ​ച​രി​ക്ക​ണ​മെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ വി. ​ജ​യ​ശ്രീ അ​റി​യി​ച്ചു. "ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധം: വീ​ട്ടി​ല്‍ നി​ന്നാ​രം​ഭം' എ​ന്ന​താ​ണ് ഈ ​വ​ര്‍​ഷ​ത്തെ ദി​നാ​ച​ര​ണ സ​ന്ദേ​ശം. ജി​ല്ല​യി​ലെ ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ ഡെ​ങ്കി​പ്പ​നി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കോ​വി​ഡ് മ​ഹാ​മാ​രി രൂ​ക്ഷ​മാ​യി തു​ട​ര്‍​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​റ്റ് പ​ക​ര്‍​ച്ച വ്യാ​ധി​ക​ള്‍​കൂ​ടി പ​ട​ര്‍​ന്നു പി​ടി​ക്കു​ന്ന സ്ഥി​തി വി​ശേ​ഷം ഉ​ണ്ടാ​വു​ന്ന​ത് ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍​ക്കും മ​ര​ണനി​ര​ക്ക് വ​ര്‍​ധി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​യേ​ക്കും.
ദി​ന​ാചര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചി​ര​ട്ട, പ്ലാ​സ്റ്റി​ക് പാ​ത്ര​ങ്ങ​ള്‍, ക​വ​റു​ക​ള്‍, ക​പ്പു​ക​ള്‍, കു​പ്പി, മു​ട്ട​ത്തോ​ട്, ക​ക്ക​ത്തോ​ട്, ട​യ​ര്‍ തു​ട​ങ്ങി വെ​ള്ളം കെ​ട്ടി നി​ല്‍​ക്കാ​ന്‍ ഇ​ട​യു​ള​ള സാ​ധ​ന​ങ്ങ​ളും മാ​ലി​ന്യ​ങ്ങ​ളും ന​മ്മു​ടെ പ​രി​സ​ര​ത്തു നി​ന്നും പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം. റ​ഫ്രി​ജ​റേ​റ്റ​റി​നു പു​റ​കി​ലെ ട്രേ, ​എ​യ​ര്‍ ക​ണ്ടീ​ഷ​ണ​ര്‍ തു​ട​ങ്ങി​യ​വ​യി​ല്‍ വെ​ള​ളം കെ​ട്ടി​ക്കി​ട​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ ഒ​ഴി​വാ​ക്കണം. കൊ​തു​കു​ക​ടി ഏ​ല്‍​ക്കാ​തി​രി​ക്കാ​നു​ള്ള കൊ​തു​കു വ​ല പോ​ലു​ള്ള മാ​ര്‍​ഗ്ഗ​ങ്ങ​ളോ, കൊ​തു​കി​നെ അ​ക​റ്റു​ന്ന രാ​സ​വ​സ്തു​ക്ക​ളോ ഉ​പ​യോ​ഗി​ക്കണ​മെ​ന്നും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ​റ​ഞ്ഞു.