കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ യു​വാ​വി​നെ സം​യു​ക്ത ക​ര്‍​ഷ​കൂ​ട്ടാ​യ്മ പ്ര​വ​ര്‍​ത്ത​ക​ര്‍ സ​ന്ദ​ര്‍​ശി​ച്ചു
Sunday, May 16, 2021 12:48 AM IST
താ​മ​ര​ശേ​രി: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ് വീ​ട്ടി​ല്‍ ക​ഴി​യു​ന്ന ക​ട്ടി​പ്പാ​റ അ​മ​രാ​ട് വേ​ങ്ങ​യു​ള്ള കു​ന്നു​മ്മ​ല്‍ നി​നീ​ഷി​നെ ക​ട്ടി​പ്പാ​റ സം​യു​ക്ത ക​ര്‍​ഷ​കൂ​ട്ടാ​യ്മ പ്ര​വ​ര്‍​ത്ത​ക​ര്‍ സ​ന്ദ​ര്‍​ശി​ച്ചു. കെ.​വി. സെ​ബാ​സ്റ്റ്യ​ന്‍, സ​ലീം പു​ല്ല​ടി, ബെ​ന്നി വ​ള​വ​ന​നാ​നി​ക്ക​ല്‍ എ​ന്നി​വ​രാ​ണ് സ​ന്ദ​ര്‍​ശി​ച്ച​ത്.
കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യാ​ണ് കാ​ട്ടു​പ​ന്നി​ക​ള്‍ ക​ര്‍​ഷ​ക​രെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ക്കു​ന്ന​ത്. ബൈ​ക്ക് യാ​ത്ര​ക്കാ​രു​ടെ മു​മ്പി​ല്‍ ചാ​ടി ബൈ​ക്കി​ടി​ച്ചി​ട്ട് നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​ര്‍​ക്കൊ​ന്നും ന​ഷ്ട​പ​രി​ഹാ​രം പോ​ലും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് സ​മി​തി ആ​രോ​പി​ച്ചു. കാ​ല്‍​മു​ട്ടി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ നി​നീ​ഷി​ന് ജോ​ലി​ക്കു​പോ​കാ​നും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് നി​നീ​ഷി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന് ക​ര്‍​ഷ​കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു.