പേ​രാ​മ്പ്ര ടൗ​ണി​ൽ വെ​ള്ള​ക്കെ​ട്ട്: അ​ശാ​സ്ത്രീ​യ ന​ഗ​ര സൗ​ന്ദ​ര്യ വ​ത്ക​ര​ണം വ​ൻ അ​ഴി​മ​തി​യെ​ന്നു യൂ​ത്ത് ലീ​ഗ്
Sunday, May 16, 2021 11:52 PM IST
പേ​രാ​മ്പ്ര: തെ​രെ​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ട് പേ​രാ​മ്പ്ര ടൗ​ൺ സൗ​ന്ദ​ര്യ​വ​ത്ക​ര​ണം എ​ന്ന പേ​രി​ൽ ന​ട​ത്തി​യ വി​ക​സ​നം വ​ൻ അ​ഴി​മ​തി​യാ​ണെ​ന്ന് പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി ആ​രോ​പി​ച്ചു. ഒ​രു ത​ര​ത്തി​ലു​ള്ള ആ​സൂ​ത്ര​ണ​വു​മി​ല്ലാ​തെ പേ​രാ​മ്പ്ര യ​തീം ഖാ​ന മു​ത​ൽ മ​ത്സ്യ മാ​ർ​ക്ക​റ്റ് വ​രെ ഇ​രു വ​ശ​വും ഇ​ന്‍റ​ർ​ലോ​ക്ക് പ​തി​ച്ച​ത് മ​ഴ​യി​ൽ ടൗ​ൺ മു​ഴു​വ​ൻ വെ​ള്ള​ക്കെ​ട്ടാ​കാ​ൻ കാ​ര​ണ​മാ​യി. ക​ന​ത്ത മ​ഴ​യി​ൽ ന​ഗ​രം വെ​ള്ള​ത്തി​ൽ മു​ങ്ങു​ക​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ വെ​ള്ളം ക​യ​റി വ​ലി​യ ന​ഷ്ടം ഉ​ണ്ടാ​കാ​ൻ ഇ​ട​യാ​ക്കി​യി​ട്ടു​മു​ണ്ട്.
ന​ഗ​ര സൗ​ന്ദ​ര്യ​വ​ത്ക്ക​ര​ണ​ത്തി​ന്‍റെ അ​ശാ​സ്ത്രീ​യ​ത നേ​ര​ത്തെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും വ്യാ​പാ​രി​ക​ളും മു​ഖ്യ​ധാ​ര മാ​ധ്യ​മ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്ന​താ​യും യൂ​ത്ത് ലീ​ഗ് ആ​രോ​പി​ച്ചു. വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്ത​ണ​മെ​ന്നും ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​വി​ഷ​യ​ത്തി​ൽ നി​യ​മ​പ​ര​മാ​യും പ്ര​ത്യ​ക്ഷ സ​മ​ര​മാ​യും പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങു​മെ​ന്നും ക​മ്മി​റ്റി കൂ​ട്ടി​ച്ചേ​ർ​ത്തു.
ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് അ​ലി ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​സി. മു​ഹ​മ്മ​ദ്‌ സി​റാ​ജ്, സ​ലിം മി​ലാ​സ്, കെ.​സി. മു​ഹ​മ്മ​ദ്‌, മു​ഹ​മ്മ​ദ്‌ അ​ലി, കെ.​കെ. റ​ഫീ​ഖ്, ടി.​കെ. ന​ഹാ​സ്, ഷം​സു​ദ്ധീ​ൻ വ​ട​ക്ക​യി​ൽ, എ.​കെ. ഹ​സീ​ബ്, അ​ബ്ദു​ൾ സ​ത്താ​ർ കീ​ഴ​രി​യൂ​ർ, ജ​രീ​ഷ് കൂ​ത്താ​ളി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.