കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി
Sunday, May 16, 2021 11:53 PM IST
കോ​ഴി​ക്കോ​ട്: മേ​രി​ക്കു​ന്ന് തി​രു​ഹൃ​ദ​യ സ​ന്യാ​സി​നി സ​മൂ​ഹം സാ​ന്തോം പ്രോ​വി​ൻ​സ് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി. എ​ൻ 95 മാ​സ്ക്, പ​ൾ​സ് ഓ​ക്സി മീ​റ്റ​റു​ക​ൾ, സ്റ്റീം ​ഇ​ൻ​ഹേ​ല​ർ, തെ​ർ​മോ​മീ​റ്റ​ർ, സാ​നി​റ്റെ​സ​ർ, ഷു​ഗ​ർ പ്ര​ഷ​ർ പ​രി​ശോ​ധ​നാ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ന​ൽ​കി​യ​ത്.
മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​സ്എ​ച്ച് പ്രോ​വി​ൻ​ഷ്യ​ൽ ഹൗ​സി​ൽ പ്രോ​വി​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ എ​ൽ​സീ​ന ജോ​ൺ എ​സ്എ​ച്ച് നി​യു​ക്ത എം​എ​ൽ​എ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ന് കൈ​മാ​റി. വി​ക​ർ പ്രോ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ റീ​ന ടോം, ​വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഫെ​നി​ഷ കെ. ​സ​ന്തോ​ഷ്, ബി​ജു​ലാ​ൽ, ര​ജ്ജു, ലൈ​ല തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.