മ​ല​യോ​രമേ​ഖ​ല​യ്ക്കു പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണം: എം.​കെ. മു​നീ​ര്‍
Sunday, May 16, 2021 11:54 PM IST
താ​മ​ര​ശേ​രി: കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി മൂ​ലം നാ​ഷ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യ​വ​ര്‍​ക്കു​ള്ള മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് ആ​ശ്വാ​സ​മെ​ത്തി​ക്കു​ന്ന​തി​ന് മ​ല​യോ​ര​മേ​ഖ​ല​യ്ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും കൊ​ടു​വ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം നി​യു​ക്ത എം​എ​ല്‍​എ ഡോ. ​എം.​കെ. മു​നീ​ര്‍.
നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​ല​വ​ര്‍​ഷം തു​ട​ങ്ങി​യ​തോ​ടെ ത​ന്നെ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.
വീ​ടു​ക​ളും കൃ​ഷി​വി​ള​ക​ളും ന​ശി​ച്ച​വ​ര്‍​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്. കാ​ല​താ​മ​സ​മി​ല്ലാ​തെ ഇ​ത് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് പ്ര​ത്യ​ക സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നും എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ക്കാ​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പാ​ലി​ക്കാ​ന്‍ എം​എ​ല്‍​എ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി.
ന​ഷ്ട​പ​രി​ഹാ​രം വ​ര്‍​ധി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​മാ​യി ആ​ശ​യ വി​നി​മ​യം ന​ട​ത്തു​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.
താ​മ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ണ്ടോ​ണ അ​രേ​റ്റ​ക്കു​ന്നു​മ്മ​ലി​ല്‍ ക​ന​ത്ത മ​ഴ​യി​ല്‍ ത​ക​ര്‍​ന്ന ആ​ച്ചേ​യി​യു​ടെ വീ​ട് എം​എ​ല്‍​എ സ​ന്ദ​ര്‍​ശി​ച്ചു.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ.​ടി.​അ​ബ്ദു​റ​ഹി​മാ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം നാ​സ​ര്‍ എ​സ്റ്റേ​റ്റ്മു​ക്ക്, വാ​ര്‍​ഡ് അം​ഗം അ​നി​ല്‍​കു​മാ​ര്‍, പി.​പി. ഹാ​ഫി​സ് റ​ഹി​മാ​ന്‍, ഹാ​രി​സ് അ​മ്പാ​യ​ത്തോ​ട്, സു​ബൈ​ര്‍ വെ​ഴു​പ്പൂ​ര്‍, എ.​കെ. ഹ​മീ​ദ് ഹാ​ജി, നാ​സ​ര്‍ ബോം​ബെ, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ , ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജെ​യ്സ​ണ്‍ എ​ന്നി​വ​ര്‍ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.