കാ​ര്‍​ഷി​ക ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം
Tuesday, May 18, 2021 12:07 AM IST
കോ​ഴി​ക്കോ​ട്: ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലു​മു​ണ്ടാ​യ കൃ​ഷി​നാ​ശം ക​ര്‍​ഷ​ക​ര്‍​ക്ക് ഓ​ണ്‍​ലൈ​നാ​യി കൃ​ഷി​ഭ​വ​ന്‍ അ​ധി​കൃ​ത​രെ അ​റി​യി​ച്ച് ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് അ​പേ​ക്ഷി​ക്കാം. ക​ര്‍​ഷ​ക​ന്‍റെ പേ​ര്, വീ​ട്ടു പേ​ര്, വാ​ര്‍​ഡ്, കൃ​ഷി​ഭൂ​മി​യു​ടെ ആ​കെ വി​സ്തൃ​തി, കൃ​ഷി​നാ​ശം ഉ​ണ്ടാ​യ വി​ള​ക​ളു​ടെ പേ​ര്, എ​ണ്ണം/​വി​സ്തൃ​തി എ​ന്നീ വി​വ​ര​ങ്ങ​ളും കൃ​ഷി​യി​ട​ത്തി​ല്‍ ക​ര്‍​ഷ​ക​ന്‍ നി​ല്‍​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും ബ​ന്ധ​പ്പെ​ട്ട കൃ​ഷി ഓ​ഫീ​സ​റു​ടെ വാ​ട്ട്സാ​പ്പ് ന​മ്പ​റി​ലേ​ക്ക് അ​യ​ക്ക​ണം. ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്ന​തി​ന് ക​ര്‍​ഷ​ക​ര്‍ എ​ഐ​എം​എ​സ് പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.
ഇ​തി​നാ​യി https://www.aims.kerala.gov.in/home എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കാം. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​ര്‍​ഗ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ https://youtu.be/PwW6_hDvriY ലി​ങ്കി​ല്‍ ല​ഭി​ക്കും. വി​ള​ക​ള്‍ ഇ​ന്‍​ഷ്വ​ര്‍ ചെ​യ്തി​ട്ടു​ള്ള ക​ര്‍​ഷ​ക​ര്‍ 15 ദി​വ​സ​ത്തി​ന​ക​വും മ​റ്റു ക​ര്‍​ഷ​ക​ര്‍ 10 ദി​വ​സ​ത്തി​നു​ള്ളി​ലും പോ​ര്‍​ട്ട​ലി​ല്‍ വി​വ​ര​ങ്ങ​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​താ​ണ്. ക​ര്‍​ഷ​ക​ര്‍ പ​ര​മാ​വ​ധി ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഓ​ഫീ​സ് സ​ന്ദ​ര്‍​ശ​നം ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. സം​ശ​യ​നി​വാ​ര​ണ​ത്തി​ന് കൃ​ഷി ഓ​ഫീ​സ​റു​ടെ ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാം.