കാ​ന​ത്തി​ൽ ജ​മീ​ല രാ​ജി​വ​ച്ചു
Tuesday, May 18, 2021 12:08 AM IST
കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാം​ഗ​മാ​യ​തി​നെ​തു​ട​ർ​ന്ന് കാ​ന​ത്തി​ൽ ജ​മീ​ല കോ​ഴി​ക്കോ​ട് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്വ​വും രാ​ജി​വ​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടി.​അ​ഹ​മ്മ​ദ് ക​ബീ​റി​നാ​ണ് രാ​ജി സ​മ​ർ​പ്പി​ച്ച​ത്.
ഇ​ന്ന് സി​പി​എം വി​ളി​ച്ചു​ചേ​ർ​ത്ത നി​യു​ക്ത എം​എ​ൽ​എ​മാ​രു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പു​റ​പ്പെ​ടു​ന്ന​തി​നു മു​ൻ​പാ​യി​രു​ന്നു രാ​ജി സ​മ​ർ​പ്പി​ച്ച​ത്. പു​തി​യ പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തു​വ​രെ വൈ​സ്പ്ര​സി​ഡ​ന്‍റ് എം.​പി.​ശി​വാ​ന​ന്ദ​നാ​യി​രി​ക്കും ചു​മ​ത​ല. കാ​ന​ത്തി​ൽ ജ​മീ​ല പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ന​ന്മ​ണ്ട ഡി​വി​ഷ​നി​ൽ ഇ​നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.
24 നാ​ണ് എം​എ​ൽ​എ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് ന​ട​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ​നി​ന്ന് മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​വ​രി​ൽ കാ​ന​ത്തി​ൽ ജ​മീ​ല​യു​ടെ പേ​രും ഉ​ൾ​പ്പെ​ടും.