മു​യ​ല്‍ കൃ​ഷി​യി​ലെ വ​രു​മാ​നം കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ന​ല്‍​കി ജെ​ആ​ര്‍​സി കേ​ഡ​റ്റു​ക​ള്‍
Saturday, June 12, 2021 12:02 AM IST
താ​മ​ര​ശേ​രി: മു​യ​ല്‍ കൃ​ഷി​യി​ലെ വ​രു​മാ​നം കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ന​ല്‍​കി കൂ​ട​ത്താ​യ് ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ ജെ​ആ​ര്‍​സി കേ​ഡ​റ്റു​ക​ള്‍ മാ​തൃ​ക​യാ​യി. അ​നു​ഗ്ര​ഹ മ​നോ​ജ്, അ​ന​ശ്വ​ര മ​നോ​ജ് എ​ന്നി​വ​രാ​ണ് ത​ങ്ങ​ള്‍ വ​ള​ര്‍​ത്തി​യ മു​യ​ലു​ക​ളെ വി​റ്റു കി​ട്ടി​യ തു​ക ഉ​പ​യോ​ഗി​ച്ച് ആ​ര്‍​ആ​ര്‍​ടി​മാ​ര്‍​ക്കാ​യി 500 മാ​സ്‌​കു​ക​ള്‍ വാ​ങ്ങി ന​ല്‍​കി​യ​ത്. നാ​ലാം വാ​ര്‍​ഡ് അം​ഗം ര​ജി​ത മ​നോ​ജി​ന് കേ​ഡ​റ്റു​ക​ള്‍ മാ​സ്‌​കു​ക​ള്‍ കൈ​മാ​റി. സ്‌​കൂ​ളി​ലെ ജെ​ആ​ര്‍​സി കൗ​ണ്‍​സി​ല​ര്‍ ജോ​സ് തു​രു​ത്തി​മ​റ്റം നേ​തൃ​ത്വം ന​ല്‍​കി.

പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ സ്മാ​ർ​ട്ട്ഫോ​ൺ ന​ൽ​കി

കോ​ട​ഞ്ചേ​രി: വേ​ളം​കോ​ട് സ്കൂ​ളി​ലെ '2007-2008 എ​സ്എ​സ്എ​ൽ​സി ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി നാ​ല് സ്മാ​ർ​ട്ട്‌ ഫോ​ണു​ക​ൾ ന​ൽ​കി. സെ​ന്‍റ് ജോ​ർ​ജ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഹെ​ഡ് മി​സ്ട്ര​സ് സി​സ്റ്റ​ർ മെ​ൽ​വി​ന് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​യ ജി​നീ​ഷ് ജോ​സ്, ഷി​നു ത​ങ്ക​ച്ച​ൻ, ട്രീ​സ ചാ​ക്കോ എ​ന്നി​വ​ർ ചേ​ർ​ന്ന് കൈ​മാ​റി.