ജീ​സ​സ് യൂ​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി
Saturday, June 12, 2021 12:04 AM IST
കോ​ട​ഞ്ചേ​രി: ക​ത്തോ​ലി​ക്കാ സ​ഭ​യി​ലെ അ​ന്ത​ർ​ദേ​ശീ​യ സം​ഘ​ട​ന​യാ​യ ജീ​സ​സ് യൂ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ജീ​സ​സ് യൂ​ത്ത് കേ​ര​ള പാ​രി​ഷ് മി​നി​സ്ട്രി അ​സി​സ്റ്റ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ നി​ധി​ൻ ജോ​യി മു​ട്ട​ത്ത്, ഫോ​ർ​മേ​ഷ​ൻ ടീം ​മെം​ബ​ർ പ്ര​ഭു​ൽ വ​ർ​ഗീ​സ് എ​ന്നി​വ​രി​ൽ നി​ന്നും കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് അ​ല​ക്സ്‌ തോ​മ​സ് ചെ​മ്പ​ക​ശേ​രി ഉ​പ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. കൊ​ടു​വ​ള്ളി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ അം​ഗം ജോ​ബി ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ക്കോ, ചി​ന്ന അ​ശോ​ക​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.