റോ​ഡി​നു ന​ടു​വി​ൽ വൈ​ദ്യു​തി പോ​സ്റ്റ്‌: ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധി​ച്ചു
Sunday, June 13, 2021 1:08 AM IST
തി​രു​വ​മ്പാ​ടി: കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ ഒ​ൻ​പ​താം വാ​ർ​ഡ് ക​ള​ത്തൂ​ർ പ​ടി -മ​നേ​തൊ​ടി​പ​ടി റോ​ഡി​ന്‍റെ ന​ടു​വി​ൽ സ്ഥി​തി​ചെ​യ്യു​ന്ന വൈ​ദ്യു​തി പോ​സ്റ്റ് യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു.
കോ​ൺ​ക്രീ​റ്റ് റോ​ഡ് ആ​യ​തി​നാ​ൽ മ​ഴ​ക്കാ​ല​ത്ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും തെ​ന്നി വീ​ഴു​ന്ന സ്ഥ​ല​മാ​ണ് ഇ​വി​ടം. നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നും യാ​തൊ​രു​വി​ധ പ​രി​ഹാ​ര ന​ട​പ​ടി​ക​ളും കൈ​ക്കൊ​ണ്ടി​ട്ടി​ല്ല. ഇ​തി​നെ​തി​രെ ഡി​വൈ​എ​ഫ്ഐ പ​ള്ളി​പ്പാ​ലം യൂ​ണി​റ്റ് പ്ര​തി​ഷേ​ധി​ച്ചു.