യു​വാ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് ശു​ചീ​ക​രി​ച്ചു
Sunday, June 13, 2021 11:58 PM IST
കോ​ട​ഞ്ചേ​രി: പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം വാ​ർ​ഡി​ലെ ക​ള​ത്തു​ർ പ​ടി തൊ​ട്ടു​മു​ഴി റോ​ഡ് ശു​ചീ​ക​രി​ച്ചു. നാ​ട്ടി​ലെ യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശു​ചീ​ക​ര​ണം ന​ട​ന്ന​ത്.
റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും കാ​ട് വെ​ട്ടി​തെ​ളി​ച്ച് ചെ​ടി​ക​ൾ ന​ട്ട്പി​ടി​പ്പി​ച്ചു. ഒ​മ്പ​താം വാ​ർ​ഡ് അം​ഗം ചാ​ൾ​സ് ത​യ്യി​ൽ നേ​തൃ​ത്വം ന​ൽ​കി.

പ​റ​പ്പ​റ്റ​യി​ൽ പു​തി​യ​ പാ​ല​ത്തി​ന്
സാ​ധ്യ​ത​യേ​റു​ന്നു

കോ​ട​ഞ്ചേ​രി: ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലെ ശ​ക്ത​മാ​യ പ്ര​ള​യ​ത്തിൽ ത​ക​ർ​ന്ന ചാ​ലി​പ്പു​ഴ​യി​ലെ പ​റ​പ്പ​റ്റ ബ​ണ്ട് പാ​ല​വും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ സ​മീ​പ റോ​ഡും തി​രു​വ​ന്പാ​ടി എം​എ​ൽ​എ ലി​ന്‍റോ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ദ​ർ​ശി​ച്ചു. ചെ​മ്പു​ക​ട​വ്, കോ​ട​ഞ്ചേ​രി ഒ​മ്പ​തും പ​തി​ന​ഞ്ചും വാ​ർ​ഡു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പ​റ​പ്പ​റ്റ ബ​ണ്ട് പാ​ല​ത്തി​നു പ​ക​രം പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന്‍റെ സാ​ധ്യ​ത​ക​ളെ​കു​റി​ച്ച് മ​ന​സി​ലാ​ക്കാ​നാ​ണ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ത്.
പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​ന്‍റെ ഒ​രു വ​ശ​ത്ത് താ​ത്കാലി​ക​മാ​യി ഇ​ട്ട മ​ണ്ണ് പു​ഴ​യി​ലേ​ക്ക് ഒ​ഴു​കി​പ്പോ​യി​ട്ടു​ണ്ട്. ഒ​രു ചെ​റി​യ വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​യാ​ൽ ഇ​വി​ടെ യാ​ത്ര പൂ​ർ​ണമാ​യും ത​ട​സ​പ്പെ​ടു​ന്ന​ അവ​സ്ഥ​യാ​ണ്.