ഇ​ന്ധ​ന വി​ല​: കോ​ൺ​ഗ്ര​സ്- എ​സ് പ്ര​തി​ഷേ​ധ സമരം ന‌​ട​ത്തി
Monday, June 14, 2021 11:46 PM IST
കോ​ഴി​ക്കോ​ട്: ഇന്ധനവി​ല അ​ടി​ക്ക​ടി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ​തി​രെ കോ​ൺ​ഗ്ര​സ്- എ​സ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് മു​മ്പി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി.
പ്ര​തി​ഷേ​ധ​സ​മ​ര​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കൊ​യി​ലാ​ണ്ടി ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​നുമു​മ്പി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി. ​സ​ത്യ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. കൊ​യി​ലാ​ണ്ടി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ.​വി. ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി സി. ​രാ​മ​കൃ​ഷ്ണ​ൻ, പി.​വി. സ​ജി​ത്ത്, സി.​കെ. അ​ശോ​ക​ൻ, പ​ര​ശു​ചേ​ലി​യ, ച​ന്ദ്ര​ൻ മൂ​ഴി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു
കോ​ഴി​ക്കോ​ട്: കോ​ർ​പ​റേ​ഷ​ൻ 65-ാം വാ​ർ​ഡാ​യ ന​ട​ക്കാ​വി​ൽ അ​യ്യ​ങ്കാ​ളി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കേ​ള​പ്പാ​ജി പാ​ർ​ക്കി​ൽ വെ​ച്ച് എം.​കെ. രാ​ഘ​വ​ൻ എം​പി നി​ർ​വ​ഹി​ച്ചു.
പ​ദ്ധ​തി​യു​ടെ ഓ​വ​ർ​സീ​യ​ർ എ​ൻ ഷൈ​ജു, വാ​ർ​ഡ് കൗ​ൺ​സി​ല​ർ അ​ൽ​ഫോ​ൻ​സ മാ​ത്യു, ജോ​യ് പ്ര​സാ​ദ് പു​ളി​ക്ക​ൽ, വാ​ർ​ഡ് ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് റ​ഫീ​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.