പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ ഏ​ക​പ​ക്ഷീ​യ നി​ല​പാ​ടി​നെ​തി​രെ പ്ര​തി​പ​ക്ഷ ധ​ർ​ണ
Monday, June 14, 2021 11:46 PM IST
ക​ടി​യ​ങ്ങാ​ട്: ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്ത് ഭ​ര​ണസ​മി​തി​യി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​തെ പ്ര​സി​ഡ​ന്‍റും എ​ൽ​ഡി​എ​ഫ് പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ക​നെ പ​ഞ്ചാ​യ​ത്തി​ന്‍റെ പേ​രി​ൽ ആ​ദ​രി​ച്ച ന​ട​പ​ടി​യി​ൽ യു​ഡി​എ​ഫ് - വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​ന് മു​മ്പി​ൽ ധ​ർ​ണ ന​ട​ത്തി പ്ര​തി​ഷേ​ധി​ച്ചു.
ഭ​ര​ണ സ​മ​തി തീ​രു​മാ​ന​മോ മി​ക​ച്ച പാ​ലി​യേ​റ്റീ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളോ പാ​ലി​ക്കാ​തെ​യാ​ണ് ആ​ദ​ര​വ് ന​ട​ത്തി​യ​ത്. മി​ക​ച്ചയാളെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ഉ​പ​സ​മി​തി​യെ തീ​രു​മാ​നി​ക്കാ​തെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്വ​ന്തം താ​ത്പ​ര്യ പ്ര​കാ​രം തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു.
ധ​ർ​ണ മുസ്‌ലിം ലീ​ഗ് നേ​താ​വ് എ​സ്.​പി. കു​ഞ്ഞ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ഷീ​ർ പാ​ള​യാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​വി. രാ​ഘ​വ​ൻ, അ​ബ്ദു​ല്ലാ സ​ൽ​മാ​ൻ, മൂ​സ്സ കോ​ത്ത​മ്പ്ര, ഇ.​ടി. സ​രീ​ഷ്, കെ.​എം. അ​ഭി​ജി​ത്ത്, കെ.​എം. ഇ​സ്മാ​യി​ൽ, വി.​കെ. ഗീ​ത, കെ. ​മു​ബ​ഷി​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.