എ​ക്സ​്റേ യൂ​ണി​റ്റ് അ​ട​ച്ചുപൂ​ട്ടി​യി​ട്ട് ആ​റുമാ​സം; സ്വ​കാ​ര്യ ലാ​ബു​ക​ൾ​ക്ക് വ​ൻ കൊ​യ്ത്ത്
Monday, June 14, 2021 11:47 PM IST
മു​ക്കം: മ​ല​യോ​ര മേ​ഖ​ല​യി​ലെ​ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ പ്ര​ധാ​ന ചി​കി​ത്സാ കേ​ന്ദ്ര​മാ​യ മു​ക്കം ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ എ​ക്സ്റേ യൂ​ണി​റ്റ് അ​ട​ച്ചുപൂ​ട്ടി​യി​ട്ട് ആ​റുമാ​സം പി​ന്നി​ട്ടു. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന എ​ക്സ്റേ ടെ​ക്നീ​ഷ്യ​ൻ സ്ഥ​ലം മാ​റി​പ്പോ​യ​തോ​ടെ​യാ​ണ് വ​ർ​ഷ​ങ്ങളോ​ളം ന​ല്ല നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ച യൂ​ണി​റ്റി​ന് താ​ഴു​വീ​ണ​ത്.
കാ​ല​പ്പ​ഴ​ക്കം മൂ​ലം എ​ക്സ്റേ യ​ന്ത്ര​ത്തി​ന് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യും കു​റ​വാ​ണ്. ക്ഷ​യ​രോ​ഗം, ന്യു​മോ​ണി​യ, തു​ട​ങ്ങി​യ രോ​ഗനി​ർ​ണ​യ​ത്തി​ന് എ​ക്സ്റേ അ​നി​വാ​ര്യ​മാ​ണ്. ക്ഷ​യ​രോ​ഗ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ല​യി​ലെ പ്ര​ധാ​ന യൂ​ണി​റ്റു​ക​ളി​ൽ ഒ​ന്നാ​ണ് മു​ക്കം സി​എ​ച്ച്സി.
ആ​ശു​പ​ത്രി​യി​ൽ എ​ക്സ​്റേ സൗ​ക​ര്യം ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ൾ പ​ര​മാ​വ​ധി 50 രൂ​പ ചെ​ല​വി​ൽ രോ​ഗി​ക​ൾ​ക്ക് കാ​ര്യം ന​ട​ക്കു​മാ​യി​രു​ന്നു. ഇ​പ്പോ​ൾ സാ​ധാ എ​ക്സ​റെ പ​രി​ശോ​ധ​ന​യ്ക്ക് ഇ​തി​ന്‍റെ അ​ഞ്ചി​ര​ട്ടി തു​ക അ​ധി​കം വേ​ണ​മെ​ന്ന​തി​നാ​ല്‍ സ്വ​കാ​ര്യ ലാ​ബു​ക​ൾ​ക്ക് ന​ല്ല കൊ​യ്ത്താ​ണി​പ്പോ​ൾ.