ഓ​നി​പ്പു​ഴ പാ​ലം അ​പ​ക​ടഭീ​ഷ​ണി​യി​ൽ
Wednesday, June 16, 2021 12:04 AM IST
പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മൂ​ഴി ഓ​നി​പ്പു​ഴ പാ​ലം അ​പ​ക​ടഭീ​ഷ​ണി​യി​ൽ. ക​ഴി​ഞ്ഞ കാ​ല​വ​ർ​ഷ​ക്കാ​ല​ത്ത് പു​ഴ​യി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി​യ വ​ൻ​മ​ര​ങ്ങ​ൾ പാ​ല​ത്തി​ൽ ഇ​ടി​ച്ചുനി​ൽ​ക്കു​ന്ന​താ​ണു പ്ര​ശ്നം. ഉ​യ​രം കു​റ​ഞ്ഞ കോ​ൺ​ക്രീ​റ്റ് പാ​ല​മാ​ണി​ത്. ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​യാ​ൽ പു​ഴ നി​റ​ഞ്ഞ് പാ​ലം മു​ങ്ങു​ക പ​തി​വാ​ണ്.
പെ​രു​വ​ണ്ണാ​മൂ​ഴി ചെ​മ്പ​നോ​ട പൂ​ഴി​ത്തോ​ട് മ​രു​തോ​ങ്ക​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡി​ന്‍റെ ഭാ​ഗ​മാ​ണു ഈ് ​പാ​ലം. ഇ​ടി​ച്ചു നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ കാ​ര​ണം കാ​ല​വ​ർ​ഷ​ത്തി​ൽ നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ടു സ​മ്മ​ർ​ദ്ദ​ത്താ​ൽ പാ​ലം ത​ക​രാ​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല.
മ​ര​ങ്ങ​ളു​ടെ​യും പു​ഴ​യു​ടെ​യും നാ​ഥ​ൻ​മാ​ർ പെ​രു​വ​ണ്ണാ​മൂ​ഴി വ​നം വ​കു​പ്പാ​ണ്. ഇ​വ​രു​ടെ ഓ​ഫീ​സി​നു നേ​രെ മു​ന്നി​ലാ​ണു പാ​ല​വും പു​ഴ​യും ഇ​ടി​ച്ചു നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ളും.