കാറ്റിലും മഴയിലും വ്യാപക നാശം; കാ​യ​ണ്ണ​യി​ൽ മ​രം വീ​ണു വീ​ട് ത​ക​ർ​ന്നു
Wednesday, June 16, 2021 11:53 PM IST
പേ​രാ​മ്പ്ര: കാ​ല​വ​ർ​ഷം ക​ന​ത്ത​തോ​ടെ മ​ല​യോ​ര മേ​ഖ​ല​യി​ൽ വ്യാ​പ​ക​നാ​ശ​ന​ഷ്ടം. കാ​യ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 11ാം വാ​ർ​ഡ് കാ​പ്പു​മ്മ​ൽ അ​ബ്ദു​ൽ മ​നാ​ഫി​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര തെ​ങ്ങും ക​മു​കും വീ​ണ് ത​ക​ർ​ന്നു.
ഇ​ന്ന​ലെ ഉ​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലു​മാ​ണ് മ​രം വീ​ണ​ത്. മേ​ൽ​ക്കൂ​ര ജീ​ർ​ണി​ച്ച​തി​നാ​ൽ ഓ​ടി​ന്‍റെ മു​ക​ളി​ൽ ടാ​ർ​പോ​ളി​ൻ വി​രി​ച്ച​താ​യി​രു​ന്നു. എ​ന്നാ​ൽ മ​ര​ങ്ങ​ൾ വീ​ണ​തോ​ടെ ഓ​ട് ഭൂ​രി​ഭാ​ഗ​വും ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. വീ​ടി​ന​ക​ത്തെ ത​യ്യ​ൽ മെ​ഷീ​നും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു.