ക​ർ​ഷ​ക​രു​ടെ പ്ര​ശ്​നം: ക​മ്മീ​ഷ​നെ നി​യ​മി​ക്കണ​മെ​ന്നു കി​സാ​ൻ സ​ഭ
Wednesday, June 16, 2021 11:53 PM IST
കൂ​രാ​ച്ചു​ണ്ട്: സം​സ്ഥാ​ന​ത്ത് മ​ഹാ​ഭൂ​രി​പ​ക്ഷം വ​രു​ന്ന ക​ർ​ഷ​ക ജ​ന​ത​യു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​ഠ​നം ന​ട​ത്തി പ​രി​ഹാ​ര​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ന്ന റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​യി വി​ദ​ഗ്ധ ക​മ്മീ​ഷ​നെ നി​യ​മി​ച്ച് ഉ​ത്ത​ര​വാ​ക​ണ​മെ​ന്ന് എ​ൻ​സി​പി കി​സാ​ൻ സ​ഭ സം​സ്ഥാ​ന ക​മി​റ്റി​യു​ടെ ഓ​ൺ​ലൈ​ൻ യോ​ഗം സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു.
കോ​വി​ഡ് മ​ഹാ​മാ​രി, പ്ര​ള​യം, പ്ര​കൃ​തി​ക്ഷോ​ഭം, ലോ​ക്ഡൗ​ൺ, കാ​ർ​ഷി​ക വി​ള​ക​ളു​ടെ നാ​ശം, വി​ല​യി​ടി​വ്, ഉ​ത്പ്പ​ന്ന​ങ്ങ​ൾ​ക്ക് വി​പ​ണി​യി​ല്ലാ​യ്മ, കൃ​ഷി​യി​റ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ, സാ​മ്പ​ത്തി​ക മാ​ന്ദ്യം, ക​ട​ബാ​ധ്യ​ക​ൾ, രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ​ശ​ല്യം, ഭൂ​നി​കു​തി നി​ക്ഷേ​ധം, കു​ടി​യി​റ​ക്ക​ൽ ഭീ​ക്ഷ​ണി, ക​ടാ​ശ്വാ​സം തു​ട​ങ്ങി​യ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ ക​മ്മീ​ഷ​ൻ എ​ല്ലാ ജി​ല്ല​ക​ളി​ലൂ​ടെ​യും സ​ഞ്ച​രി​ച്ച് വി​ശ​ദ​മാ​യി പ​ഠ​ന വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കാ​ർ​ഷി​ക മേ​ഖ​ല​ക​ളി​ലെ
പ്ര​തി​സ​ന്ധി അ​ജ​ണ്ട​യി​ലൂ​ടെ സ്പെ​ഷ്യ​ൽ ഗ്രാ​മ​സ​ഭ​ക​ൾ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ചേ​ര​ണം. ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളി​ലൂ​ടെ​യു​ള്ള റി​പ്പോ​ർ​ട്ട് പ​ഞ്ചാ​യ​ത്ത് അം​ഗീ​ക​രി​ച്ച് ക​മ്മീ​ഷ​ന് ന​ൽ​ക​ണ​മെ​ന്നും, കൃ​ഷി ഓ​ഫീ​സ​ർ​മാ​ർ ക​ർ​ഷ​ക​രു​ടെ പ്ര​തി​സ​ന്ധി​ക​ളെ സം​ബ​ന്ധി​ച്ചു​ള്ള ആ​ധി​കാ​രി​ക റി​പ്പോ​ർ​ട്ട് ക​മ്മീ​ഷ​ന് സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത്, കൃ​ഷി വ​കു​പ്പു​ക​ൾ ഉ​ത്ത​ര​വി​റ​ക്ക​ണ​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ഇ​ക്കാ​ര്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള മു​ഴു​വ​ൻ മ​ന്ത്രി​മാ​ർ​ക്കും, ഗ​വ​ർ​ണ​ർ, എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ എ​ന്നി​വ​ർ​ക്ക് നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കും. പ്ര​സി​ഡ​ന്‍റ് പി.​എം. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ ഒ.​ഡി. തോ​മ​സ്, രാ​ജു തെ​ക്ക​ൻ, കെ.​പി. കൃ​ഷ​ണ​ൻ​കു​ട്ടി, എം.​സി. കു​ര്യാ​ക്കോ​സ്, ടി.​പി. സ​തീ​ശ​ൻ, ഷി​നോ​ജ് വെ​ള്ളാ​ടി, ക്ലെ​മ​ന്‍റ് മാ​ത്യു, സി.​പി. അ​ബ്ദു​റ​ഹ്മാ​ൻ, കെ.​ടി. പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.