ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ൽ ഓ​ൺ​ലൈ​ൻ പ​ഠ​നം വ​ഴി​മു​ട്ടി
Friday, June 18, 2021 1:20 AM IST
നാ​ദാ​പു​രം: വി​ല​ങ്ങാ​ട് ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ൺ​ലൈ​ൻ പ​ഠ​നം വ​ഴി​മു​ട്ടി. നി​ല​വി​ൽ ബി​എ​സ്എ​ൻ​എ​ല്ലി​ന്‍റെ​യോ മ​റ്റ് സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​ടെ യോ ​നെ​റ്റ്‌വ​ർ​ക്കു​ക​ൾ ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ൽ ല​ഭി​ക്കു​ന്നി​ല്ല.

ക​ണ്ടി​വാ​തു​ക്ക​ൽ, പ​റ​ക്കാ​ട്ചി​റ്റാ​രി, മ​ല​യ​ങ്ങാ​ട്, പ​ന്നി​യേ​രി, കു​റ്റ​ല്ലൂ​ർ കോ​ള​നി​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യ​മി​ല്ലാ​തെ ഓ​ൺ​ലൈ​ൻ പ​ഠ​നം അ​സാ​ധ്യ​മാ​യ​ത്.

വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ നി​സ​ഹാ​യാ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ യു​വാ​ക്ക​ൾ മാ​ടാ​ഞ്ചേ​രി കോ​ള​നി​യി​ലെ ഇ​ടി​ഞ്ഞ് പൊ​ളി​ഞ്ഞ് ത​ക​ർ​ന്നു കി​ട​ന്ന ഒ​രു പ​ഴ​യ വാ​യ​ശാ​ല ടാ​ർ​പോ​ളി​ൻ ഷീ​റ്റ് വി​രി​ച്ച് ഓ​ൺ ലൈ​ൻ പ​ഠ​ന​ത്തി​ന് സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു.