ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​ന്‍ ന​ല്‍​കു​മെ​ന്ന വാ​ര്‍​ത്ത വ്യാ​ജം
Friday, June 18, 2021 1:20 AM IST
കോ​ഴി​ക്കോ​ട്: പ​ട്ടി​ക​ജാ​തി വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്കും മ​റ്റ​ര്‍​ഹ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്കും സ​മാ​ര്‍​ട്ട് ഫോ​ണ്‍, ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​ന്‍ ല​ഭി​ക്കു​ന്ന​തി​ന് പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് അ​പേ​ക്ഷ ക്ഷ​ണി​ച്ച​താ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും വാ​ട്‌​സ് ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലും പ്ര​ച​രി​ക്കു​ന്ന സ​ന്ദേ​ശ​വും അ​പേ​ക്ഷ ഫോ​മും വ്യാ​ജ​മാ​ണെ​ന്ന് ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.
സ​ന്ദേ​ശ​ത്തി​ന് പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം മു​ട​ങ്ങാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം
ബാ​ലു​ശേ​രി: നാ​ഷ​ണ​ലി​സ്റ്റ് സ്റ്റു​ഡ​ന്‍റ്സ് കോ​ൺ​ഗ്ര​സ് (എ​ൻ​എ​സ്‌​സി )സം​സ്ഥാ​ന ത​ല​ത്തി​ൽ ന​ട​ത്തു​ന്ന പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ ക്യാ​മ്പ​യി​നി​ന്‍റെ കോ​ഴി​ക്കോ​ട് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം എ​ൻ​എ​സ്‌​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ പി.​എ. അ​ബ്ദു​ള്ള ബാ​ലു​ശേ​രി പു​ത്തൂ​ർ വ​ട്ട​ത്ത് നി​ർ​വ​ഹി​ച്ചു.