ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം
Friday, June 18, 2021 11:45 PM IST
കൂ​രാ​ച്ചു​ണ്ട്: കേ​ര​ള​ത്തി​ലെ മ​ദ്യ​ശാ​ല​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ചി​ട്ടും കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ ഡി​എ​ഫ്സി കൂ​രാ​ച്ചു​ണ്ട് ഫൊ​റോ​ന ക​മ്മി​റ്റി​ ഓ​ൺ​ലൈ​ൻ യോ​ഗം പ്ര​തി​ഷേ​ധി​ച്ചു.
പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കു​ബ്ലാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജിം ​ക​ര​ക്കൊ​ഴു​പ്പി​ൽ, ഷാ​ജു ക​ണ​ക്ക​ഞ്ചേ​രി, ജ​സ്റ്റി​ൻ ക​ക്ക​യം, ജെ​യ്സ​ൺ എ​മ്പ്ര​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വൈ​ദ്യു​തി മു​ട​ക്കം പ​തി​വെന്ന്
മു​ള്ള​ന്‍​കു​ന്ന്: മു​ള്ള​ന്‍​കു​ന്ന് മ​രു​തോ​ങ്ക​ര ഭാ​ഗ​ങ്ങ​ളി​ല്‍ നാ​ലാ​ഴ്ച​യാ​യി വൈ​ദ്യു​തി മു​ട​ക്കം പ​തി​വാ​കു​ന്നു. ഇ​തു​മൂ​ലം മു​ള്ള​ന്‍​കു​ന്ന്, മ​രു​തോ​ങ്ക​ര ഭാ​ഗ​ത്തു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍, മി​ല്ലു​ക​ള്‍, വ​ര്‍​ക്ക്‌​ഷോ​പ്പു​ക​ള്‍ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​വ​ര്‍ വ​ള​രെ പ്ര​തി​സ​ന്ധി​യി​ലാ​ണ്. ഓ​ണ്‍​ലൈ​ന്‍ വി​ദ്യാ​ഭ്യാ​സം ന​ട​ത്തു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ "വി​ദ്യാ​ര്‍​ത്ഥി​ക​ളും അ​ധ്യാ​പ​ക​രും വ​ള​രെ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ക​യാ​ണ്. അ​വ​രു​ടെ പ​ഠ​നം പ്ര​തി​സ​ന്ധി​യി​ലാ​ണ്. മു​ള്ള​ന്‍​കു​ന്ന് മ​രു​തോ​ങ്ക​ര ഭാ​ഗ​ത്തെ കെ​എ​സ്ഇ​ബി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തൊ​ട്ടി​ല്‍ പാ​ലം സെ​ക്ഷ​ന്‍റെ കീ​ഴി​ലാ​ണ്. പൊ​തു​ജ​നം പ​രാ​തി ന​ല്‍​കി​യി​ട്ടും പ​രി​ഹാ​ര​മാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.