പെ​ട്രോ​ൾ വി​ലവ​ർ​ധ​ന​: ല​ഡു വി​ത​ര​ണം ചെ​യ്ത് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം
Tuesday, July 6, 2021 12:45 AM IST
കൂ​ട​ര​ഞ്ഞി: ഇ​ന്ധ​ന വി​ല നൂ​റ് ക​ട​ന്നി​ട്ടും യാ​തൊ​രു വി​ധ ഇ​ട​പെ​ട​ലു​ക​ളും ന​ട​ത്താ​തെ ടാ​ക്സ് പി​രി​വ് ന​ട​ത്തി ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ന​ട​പ​ടി​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് കൂ​ട​ര​ഞ്ഞി മ​ണ്ഡ​ലം ക​മ്മി​റ്റി ല​ഡു വി​ത​ര​ണം ചെ​യ്ത് പ്ര​തി​ഷേ​ധി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ എ​ന്നി​വ​രു​ടെ മു​ഖം മൂ​ടി ധ​രി​ച്ച് പെ​ട്രോ​ൾ പ​മ്പി​ൽ ഇ​ന്ധ​നം നി​റ​ക്കാ​ൻ എ​ത്തി​യ​വ​ർ​ക്കാ​ണ് ല​ഡു വി​ത​ര​ണം ചെ​യ്ത​ത്. ച​ട​ങ്ങ് നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​രു​ൺ ക​ല്ലി​ടു​ക്കി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ്കു​ട്ടി ക​ക്കാ​ടം​പൊ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ന്‍റോ പു​ഞ്ച​ത്ത​റ​പ്പി​ൽ, ബി​ബി​ൻ കൂ​ട​ര​ഞ്ഞി, എ​ഡ്വി​ൻ ഇ​ല​വു​ങ്ക​ൻ, പ്ര​സാ​ദ് കൂ​ട​ര​ഞ്ഞി, അ​ജി​ൻ ജോ​ൺ, ഗോ​കു​ൽ കൂ​ട​ര​ഞ്ഞി ,ഡി​ബി​ൻ കൂ​മ്പാ​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.