അ​ന്തഃക​ലാ​ല​യ അ​ത്‌​ല​റ്റി​ക്‌​സ് മാ​ര​ത്ത​ണി​ല്‍ ന​ബീ​ലും ഷെ​ജി​ന​യും ജേ​താ​ക്ക​ള്‍
Saturday, July 24, 2021 1:04 AM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ അ​ന്തഃക​ലാ​ല​യ അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ലെ ഹാ​ഫ്മാ​ര​ത്ത​ണി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ലെ എം.​പി. ന​ബീ​ല്‍ ഷാ​ഹി പു​രു​ഷ വി​ഭാ​ഗ​ത്തി​ലും കൊ​ട​ക​ര സ​ഹൃ​ദ​യ കോ​ള​ജി​ലെ ഷെ​ജി​ന അ​ശോ​ക് വ​നി​താ വി​ഭാ​ഗ​ത്തി​ലും ചാ​മ്പ്യ​ന്മാ​രാ​യി. കെ. ​അ​ജി​ത്ത് (സെ​ന്‍റ് തോ​മ​സ് കോ​ള​ജ്, തൃ​ശ്ശൂ​ര്‍), വി. ​മു​ഹ​മ്മ​ദ് അ​ര്‍​ബാ​ര്‍ (ഗ​വ. ഫി​സി​ക്ക​ല്‍ എ​ജ്യു​ക്കേ​ഷ​ന്‍ കോ​ള​ജ്, കോ​ഴി​ക്കോ​ട്) എ​ന്നി​വ​രാ​ണ് പു​രു​ഷ​വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ര്‍.
വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ പാ​ല​ക്കാ​ട് മേ​ഴ്‌​സി കോ​ള​ജി​ലെ വി. ​ര​ഞ്ജി​ത ര​ണ്ടാം സ്ഥാ​നം നേ​ടി. 15 കോ​ള​ജു​ക​ളി​ല്‍ നി​ന്നാ​യി 22 താ​ര​ങ്ങ​ളാ​ണ് മാ​ര​ത്ത​ണി​ല്‍ പ​ങ്കെ​ടു​ത്ത​ത്. സ​ര്‍​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​എം.​കെ. ജ​യ​രാ​ജ് ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. 26 മു​ത​ല്‍ 28 വ​രെ തീ​യ​തി​ക​ളി​ല്‍ അ​ന്തഃക​ലാ​ല​യ അ​ത്‌​ല​റ്റി​ക്‌​സ് ട്ര​യ​ല്‍​സ് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു ന​ട​ത്തു​മെ​ന്ന് കാ​യി​ക​വ​കു​പ്പ് മേ​ധാ​വി ഡോ. ​വി.​പി. സ​ക്കീ​ര്‍ ഹു​സൈ​ന്‍ അ​റി​യി​ച്ചു.