ഡി​ജി​റ്റ​ൽ വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​ങ്ങ​ൾ മി​ക​വു​റ്റ​താ​ക്കും
Sunday, July 25, 2021 1:36 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ ഡി​ജി​റ്റ​ൽ വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​ങ്ങ​ൾ മ​ന്ത്രി​മാ​രാ​യ എ.​കെ. ശ​ശീ​ന്ദ്ര​ൻ, പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​നം ചെ​യ്തു. പ​ഠ​ന സൗ​ക​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ മി​ക​വു​റ്റ​താ​ക്കു​ന്ന​തി​നും എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഊ​ർ​ജ്ജി​ത​മാ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഡി​ജി​റ്റ​ൽ ഡി​വൈ​സു​ള്ള ജി​ല്ല​യാ​യി കോ​ഴി​ക്കോ​ടി​നെ മാ​റ്റാ​ൻ സാ​ധി​ക്കു​മെ​ന്ന് മ​ന്ത്രി​മാ​ർ യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യി എം​എ​ൽ​എ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി പൊ​തു ക്യാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ച് വ്യ​ക്‌​തി​ക​ളി​ൽ നി​ന്നും സ്‌​ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും സ​ഹാ​യം സ്വീ​ക​രി​ക്കും. മേ​യ​ർ ഡോ. ​ബീ​ന ഫി​ലി​പ്പ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ശ​ശി, ജി​ല്ലാ ക​ള​ക്ട​ർ ഡോ.​എ​ൻ. തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി, ജ​ന​പ്ര​തി​നി​ധി​ക​ൾ, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ വി.​പി. മി​നി, സ​മ​ഗ്ര ശി​ക്ഷാ കോ​ഴി​ക്കോ​ട് ഡി​പി​സി ഡോ. ​എ.​കെ. അ​ബ്ദു​ൾ ഹ​ക്കീം, പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ ബി. ​മ​ധു തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.