തു​ഷാ​ര​ഗി​രി ടൂ​റി​സ്റ്റ് കേ​ന്ദ്രം: ഭൂ​മി ഏ​റ്റെ​ടു​ത്ത് കൃ​ഷി​ക്കാ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന്
Sunday, July 25, 2021 1:36 AM IST
കോ​ട​ഞ്ചേ​രി: തു​ഷാ​ര​ഗി​രി ടൂ​റി​സ്റ്റ് കേ​ന്ദ്രം സം​ര​ക്ഷി​ക്കാ​ൻ ടൂ​റി​സ്റ്റ് കേ​ന്ദ്രം ഉ​ൾ​ക്കൊ​ള്ളു​ന്ന ഭൂ​മി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തു ഉ​ട​മ​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ട​ഞ്ചേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
തു​ഷാ​ര​ഗി​രി വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലെ ഈ​രാ​റ്റു​മു​ക്ക് മ​ഴ​വി​ൽ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ​ക്ക് സ​മീ​പ​മു​ള്ള ഭൂ​മി കൃ​ഷി​ക്കാ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ന്‍റെ ത​നി​മ നി​ല​നി​ർ​ത്ത​ണം. എ​ല്ലാ റ​വ​ന്യൂ രേ​ഖ​ക​ളു​മു​ള്ള കൃ​ഷി​ഭൂ​മി​യി​ൽ വ​നം വ​കു​പ്പ് ന​ട​ത്തു​ന്ന ക​യ്യേ​റ്റം അ​വ​സാ​നി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് യോ​ഗം ആ​രോ​പി​ച്ചു.
പാ​വ​പ്പെ​ട്ട കൃ​ഷി​ക്കാ​രെ വേ​ട്ട​യാ​ടു​ന്ന വ​നം​വ​കു​പ്പി​ന് ഒ​ത്താ​ശ ചെ​യ്യു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​രം ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ഓ​ൺ​ലൈ​ൻ യോ​ഗം തി​രു​വ​മ്പാ​ടി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​സി. മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സ​ണ്ണി കാ​പ്പാ​ട്ട്മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കെ.​എം. പൗ​ലോ​സ്, ജോ​സ് പെ​രു​മ്പ​ള്ളി, വി​ൻ​സെ​ന്‍റ് വ​ട​ക്കേ​മു​റി​യി​ൽ, ബാ​ബു പ​ട്ട​രാ​ട്, ജി​ജി എ​ലി​വാ​ലു​ങ്ക​ൽ, അ​ന്ന​ക്കു​ട്ടി ദേ​വ​സ്യ, ടോ​മി ഇ​ല്ലി​മൂ​ട്ടി​ൽ, ജോ​ർ​ജ് പു​ത്ത​ൻ​പു​ര, സി​സി​ലി ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.