പൂ​ഴി​ത്തോ​ട്ടി​ൽ കാ​ട്ടാ​ന വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു: ന​ട​പ​ടി​യി​ല്ലെ​ങ്കി​ൽ സ​മ​ര​മെ​ന്നു വി ​ഫാം
Sunday, July 25, 2021 1:38 AM IST
പേ​രാ​മ്പ്ര: ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് നാ​ലി​ലെ പൂ​ഴി​ത്തോ​ട് മാ​വ​ട്ട​ത്ത് കാ​ട്ടാ​ന വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ തെ​ങ്ങ്, റ​ബ​ർ, ക​മു​ക്, വാ​ഴ കൃ​ഷി​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. ചി​റ​യി​ൽ മ​നോ​ജ്, കോ​നാ​ട്ട് ജോ​സ​ഫ്, ചീ​ര​മ​റ്റം ചാ​ക്കോ, വേ​ന​കു​ഴി ഷി​നീ​ഷ് എ​ന്നി​വ​ർ​ക്കു വ​ൻ കൃ​ഷി നാ​ശ​മാ​ണു കാ​ട്ടാ​ന വ​രു​ത്തി​യ​ത്. വൃ​ദ്ധ ദ​മ്പ​തി​ക​ളാ​യ പു​ന​ത്തി​ൽ ക​ണ്ടി​യി​ൽ കു​ഞ്ഞി​രാ​മ​നും ജാ​നു​വും കാ​ട്ടാ​ന​യു​ടെ അ​ക്ര​മ​ത്തി​ൽ നി​ന്നു ക​ഷ്ടി​ച്ചാ​ണു ഓ​ടി ര​ക്ഷ​പെ​ട്ട​ത്.
പൂ​ഴി​ത്തോ​ട്ടി​ലെ കു​ടും​ബ​ങ്ങ​ൾ അ​ധി​ക​വും വീ​ടു​ക​ളി​ലേ​ക്കു ശു​ദ്ധ​ജ​ലം എ​ത്തി​ക്കു​ന്ന​ത് മ​ല​മ​ട​ക്കു​ക​ളി​ലെ നീ​രു​റ​വു​ക​ളി​ൽ പൈ​പ്പ് സ്ഥാ​പി​ച്ചാ​ണ്. കാ​ട്ടാ​ന​യു​ടെ ശ​ല്യം വ​ർ​ധി​ച്ച​തോ​ടെ ജ​ല​ല​ഭ്യ​ത ത​ട​സ​പ്പെ​ടു​ന്പോ​ൾ പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കു​ന്ന​തി​നു സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​ക്കാ​ര​ണ​ത്താ​ൽ പ​ല​പ്പോ​ഴും വെ​ള്ളം​കു​ടി മു​ട്ടു​ന്നു​ണ്ടെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.
ഒ​റ്റ​യാ​നെ ത​ള​യ്ക്ക​ണം;
വി ​ഫാം പ്ര​ക്ഷോ​ഭ​ത്തി​ന്
പൂ​ഴി​ത്തോ​ട്: ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​ൻ തോ​തി​ൽ കൃ​ഷി നാ​ശ​മു​ണ്ടാ​ക്കു​ന്ന ഒ​റ്റ​യാ​നെ ത​ള​യ്ക്ക​ണ​മെ​ന്നു വി ​ഫാം ക​ർ​ഷ​ക സം​ഘ​ട​ന​യു​ടെ പൂ​ഴി​ത്തോ​ട് മേ​ഖ​ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പെ​രു​വ​ണ്ണാ​മൂ​ഴി, കൂ​വ​പ്പൊ​യി​ൽ, പ​ന്നി​ക്കോ​ട്ടൂ​ർ, ചെ​മ്പ​നോ​ട, പൂ​ഴി​ത്തോ​ട്, മു​തു​കാ​ട് മേ​ഖ​ല​ക​ളി​ൽ ക​ർ​ഷ​ക​രു​ടെ ജീ​വ​നും സ്വ​ത്തി​നും കാ​ട്ടാ​ന ഭീ​ഷ​ണി സൃ​ഷ്ടി​ച്ചി​ട്ടും പെ​രു​വ​ണ്ണാ​മൂ​ഴി വ​നം വ​കു​പ്പ് കു​റ്റ​ക​ര​മാ​യ നി​സം​ഗ ഭാ​വം ന​ടി​ക്കു​ക​യാ​ണെ​ന്നു യോ​ഗം ആ​രോ​പി​ച്ചു.
പ്ര​ശ്ന​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​പ​ക്ഷം പൂ​ഴി​ത്തോ​ട് വ​നം ഓ​ഫീ​സി​നു മു​ന്നി​ൽ സ​മ​രം തു​ട​ങ്ങു​മെ​ന്നും യോ​ഗം പ്ര​ഖ്യാ​പി​ച്ചു. ക​ർ​ഷ​ക നേ​താ​വ് ഷാ​ജ​ൻ ഈ​റ്റ​ത്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ. ജോ​ൺ കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ​ഫ് മ​ണി​ക്കൊ​മ്പേ​ൽ, ജോ​ർ​ജ് മാ​ത്യു മൂ​ങ്ങാ​മാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജി​ല്ലാ കൃ​ഷിഫാ​മി​ലും കാ​ട്ടാ​ന​ശ​ല്യം
പേ​രാ​മ്പ്ര: വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ൽ നി​ന്നും കൂ​ത്താ​ളി ജി​ല്ലാ കൃ​ഷി ഫാ​മി​നെ സം​ര​ക്ഷി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെട്ടു. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് ഒ​ന്നി​ൽ​പെ​ട്ട ഇ​വി​ടെ​യും കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​ണ്. കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തി​നു​പു​റ​മേ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി ജോ​ലി ചെ​യ്യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യും നി​ല​വി​ലു​ണ്ട്. ഇ​പ്പോ​ൾ രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ ആ​ന​ക​ൾ ഫാ​മി​ൽ എ​ത്തു​ന്നു​ണ്ട്.
ഇ​ന്ന​ലെ രാ​വി​ലെ ഫാ​മി​നു​ള്ളി​ലെ ഡ​യ​റി ഫാ​മി​ൽ പ​ശു​വി​നെ ക​റ​ക്കാ​ൻ എ​ത്തി​യ തൊ​ഴി​ലാ​ളി ആ​ന​യെ ക​ണ്ട് ഭ​യ​ന്ന് ഓ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യി ആ​ന വ​രു​ന്ന​ത് കാ​ര​ണം ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​മോ​യെ​ന്ന ഭ​യ​ത്തി​ലാ​ണു ഇ​വി​ടു​ത്തെ തൊ​ഴി​ലാ​ളി​ക​ൾ. ആ​ന ഫാ​മി​ൽ ക​യ​റു​ന്ന​ത് ത​ട​യു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് ഗ​വ. ഫാം ​വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (സി​ഐ​ടി​യു) ജി​ല്ലാ ക​മ്മി​റ്റി യോ​ഗം അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​സി​ഡ​ന്‍റ് പ​ള്ളു​രു​ത്തി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പി. ​നാ​രാ​യ​ണ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​ര​പ്പി​ച്ചു. പി. ​രാ​ജേ​ഷ്, കെ.​എം. ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.