ഇ​ല​ന്തു​ക​ട​വ് തു​രു​ത്തി​ന് സം​ര​ക്ഷ​ണ ക​വ​ചം
Monday, July 26, 2021 12:54 AM IST
കോ​ട​ഞ്ചേ​രി: തു​ട​ർ​ച്ച​യാ​യ ര​ണ്ട് പ്ര​ള​യ​ങ്ങ​ളി​ലെ​യും മ​ല​വെ​ള്ള​പാ​ച്ചി​ലു​ക​ളി​ലും ദു​ര​ന്ത​ത്തെ നേ​രി​ൽ ക​ണ്ട പു​ല്ലൂ​രാം​പാ​റ ഇ​ല​ന്തു​ക​ട​വ് തു​രു​ത്തു നി​വാ​സി​ക​ൾ​ക്ക് ഇ​നി ആ​ശ്വ​സി​ക്കാം. ആ​ർ​ത്തു​ല​സി​ച്ച് വ​രു​ന്ന മ​ഴ​വെ​ള്ളം ത​ട​യു​ന്ന​തി​നാ​യി സം​ര​ക്ഷ​ണ ക​വ​ചം ഒ​രു​ക്കി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് തു​രു​ത്ത് നി​വാ​സി​ക​ൾ.

വെ​ള്ളേ​രി​മ​ല​ക്കു​ള്ളി​ൽ നി​ന്ന് ഉ​രു​ൾപൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ പ്ര​ള​യ​ങ്ങ​ളി​ൽ ഇ​വി​ടു​ത്തു​കാ​ർ​ക്ക് ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ ത​ങ്ങേ​ണ്ടി​ വ​ന്നി​രു​ന്നു.

വീ​ണ്ടു​മൊ​രു കാ​ല​വ​ർ​ഷ​ത്തി​ലേ​ക്കെ​ത്തു​മ്പോ​ൾ തു​രു​ത്തു​കാ​ർ​ക്ക്‌ ഇ​നി സ്വ​സ്ഥ​മാ​യി ഉ​റ​ങ്ങാം. മു​ൻ എം​എ​ൽ​എ ജോ​ർ​ജ് എം. ​തോ​മ​സി​ന്‍റെ കാ​ല​ത്ത് അ​നു​വ​ദി​ച്ച 1.60 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് തു​രു​ത്തി​ൽ സം​ര​ക്ഷ​ണ ഭി​ത്തി ത​യാ​​റാ​യി​രി​ക്കു​ന്ന​ത്.

40 ഓ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. പ്ര​ദേ​ശം ലി​ന്‍റോ ജോ​സ​ഫ് എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു. വ​ള​ഞ്ഞ​പാ​റ ഭാ​ഗ​ത്ത്‌ ബ​ണ്ട് നി​ർ​മി​ക്കു​ന്ന​ത് കൂ​ടി പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്ന് എം​എ​ൽഎ ​അ​റി​യി​ച്ചു.