നാ​ളി​കേ​ര ക​ർ​ഷ​ക​രെ അ​ടി​യ​ന്ത​ര​മാ​യി സ​ഹാ​യി​ക്ക​ണം: പി.​സി. തോ​മ​സ്
Monday, July 26, 2021 12:54 AM IST
കോ​ഴി​ക്കോ​ട്:നാ​ളി​കേ​ര​ത്തി​ന് ന്യാ​യ​വി​ല ന​ൽ​കി കേ​ര​ക​ർ​ഷ​ക​രെ സ​ഹാ​യി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​സി.​തോ​മ​സ് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
കി​ലോ​യ്ക്ക് 45 രൂ​പ​യി​ൽ കൂ​ടു​ത​ലു​ണ്ടാ​യി​രു​ന്ന​ത് 30 രൂ​പ​യി​ലെ​ത്തി​യി​രി​ക്കു​ന്നു. നാ​ളി​കേ​ര​ത്തി​ന് കു​റ​ഞ്ഞ​ത് 45 രൂ​പ എ​ങ്കി​ലും കു​റ​ഞ്ഞ വി​ല നി​ശ്ച​യി​ച്ച് ആ ​വി​ല​യ്ക്കു സം​ഭ​രി​ക്കു​വാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം.
കേ​ര​ള സ​ർ​ക്കാ​ർ കു​റ​ഞ്ഞ വി​ല​യാ​യി 32 രൂ​പ എ​ന്നു നി​ശ്ച​യി​ച്ച്, ചു​രു​ക്കം ചി​ല​യി​ട​ങ്ങ​ളി​ൽ ആ ​വി​ല​യ്ക്കു സം​ഭ​രി​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി അ​റി​യു​ന്നു. ഇ​ത് ഒ​രു​ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​വു​ന്ന​ത​ല്ല. ക​ർ​ഷ​ക​രോ​ട് കാ​ട്ടു​ന്ന ഏ​റ്റ​വും വ​ലി​യ അ​നീ​തി ആ​യി​രി​ക്കും അ​ത്. സം​സ്ഥാ​ന​ത​ല​ത്തി​ൽ അ​ടി​സ്ഥാ​ന​ത്തി​ൽ കു​റ​ഞ്ഞ വി​ല (മി​നി​മം സ​പ്പോ൪​ട്ട് പ്രൈ​സ്) 45 രൂ​പ​യാ​യി എ​ങ്കി​ലും നി​ശ്ച​യി​ച്ച്, ആ ​വി​ല​യ്ക്ക് കേ​ര​ള​ത്തി​ലെ​മ്പാ​ടും സം​ഭ​ര​ണം ന​ട​ത്ത​ണ​മെ​ന്നും കേ​ര​ള മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ ഇ​മെ​യി​ൽ സ​ന്ദേ​ശ​ത്തി​ൽ തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.