വീ​ട് നി​ർ​മാ​ണ​ത്തി​ന് ബി​രി​യാ​ണി ച​ല​ഞ്ച്
Monday, July 26, 2021 12:55 AM IST
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി​യി​ൽ മാ​താ​പി​താ​ക്ക​ൾ മ​രി​ച്ച ര​ണ്ട് അ​നാ​ഥ​കു​ട്ടി​ക​ളു​ടെ വീ​ട് പൂ​ർ​ത്തീ​ക​ര​ണ ധ​ന​ശേ​ഖ​ര​ണാ​ർ​ഥം ബി​രി​യാ​ണി ച​ല​ഞ്ച് സം​ഘ​ടി​പ്പി​ക്കു​ന്നു. തി​രു​വ​മ്പാ​ടി പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം താ​മ​സി​ക്കു​ന്ന അ​ൻ​വ​ർ പാ​ഷ, സ​ഹോ​ദ​രി ര​ഹ്ന മു​സ്ക്കാ​ൻ എ​ന്നി​വ​ർ​ക്കു​ള്ള വീ​ട് പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന്‍റെ ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​ന് വേ​ണ്ടി​യാ​ണ് ഓ​ഗ​സ്റ്റ് 10ന് ​ബി​രി​യാ​ണി ച​ല​ഞ്ച് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ച​ല​ഞ്ചി​ന്‍റെ ഓ​ർ​ഡ​ർ സ്വീ​ക​രി​ക്ക​ൽ ക​ർ​മം 29ന് പാ​ണ​ക്കാ​ട് സ​യ്യി​ദ് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.
കേ​ര​ള ബാ​ഖ​വി മ​ജ്ലി​സു​ൽ ഉ​ല​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി യു.​കെ. അ​ബ്ദു​ൽ ല​ത്തീ​ഫ് മൗ​ല​വി ചെ​യ​ർ​മാ​നും സ​മ​സ്ത പ്ര​വാ​സി സെ​ൽ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​ൻ.​എ​സ്. മൗ​ല​വി ജ​ന. ക​ൺ​വീ​ന​റും എ​സ്ഐ​സി​ വൈ​സ് പ്ര​സി​ഡ​ന്‍റ് യു.​കെ. ഇ​ബ്റാ​ഹീം ട്ര​ഷ​റ​റു​മാ​യ ക​മ്മി​റ്റി​യാ​ണ് വീ​ട് നി​ർ​മി​ക്കു​ന്ന​ത്.
മെ​യി​ൻ സ്ലാ​ബ് ഉ​ൾ​പ്പ​ടെ പൂ​ർ​ത്തി​യാ​യ വീ​ടി​ന്‍റെ തു​ട​ർ പ്ര​വൃ​ത്തി​ക്ക് ആ​വ​ശ്യ​മാ​യ ഫ​ണ്ട് ക​ണ്ടെ​ത്താ​നാ​ണ് ബി​രി​യാ​ണി ച​ല​ഞ്ച് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.