പ്ര​സ​വി​ക്കാ​ത്ത പ​ശു പാ​ൽ ചു​ര​ത്തു​ന്ന​ത് കൗ​തു​ക​മാ​കു​ന്നു
Monday, July 26, 2021 12:55 AM IST
കോ​ട​ഞ്ചേ​രി: പ​ശു​വി​ന് കി​ടാ​വു​ണ്ടാ​യ​തി​നു​ശേ​ഷം പാ​ൽ​ചു​ര​ത്തു​ന്ന​താ​ണ് ന​മ്മു​ടെ നാ​ട്ടി​ൽ കേ​ട്ടു​വ​രു​ന്ന​തും ക​ണ്ടു​വ​രു​ന്ന​തും. എ​ന്നാ​ൽ ഇ​തി​ൽ നി​ന്നൊ​ക്കെ വ്യ​ത്യ​സ്ത​മാ​വു​ക​യാ​ണ് കോ​ട​ഞ്ചേ​രി​യി​ലെ ഒ​രു പ​ശു. ആ​ദ്യം കു​റ​ച്ചൊ​ക്കെ അ​ങ്ക​ലാ​പ്പി​ലാ​യെ​ങ്കി​ലും ഇ​പ്പോ​ൾ വീ​ട്ടു​കാ​രും സ​ന്തോ​ഷ​ത്തി​ലാ​ണ്. പ​റ​പ്പ​റ്റ തെ​ക്കേ​ക്ക​രോ​ട്ട് തോ​മ​സി​ന്‍റെ വീ​ട്ടി​ലെ ഗീർ ഇ​ന​ത്തി​ൽ​പെ​ട്ട പ​ശു ഗ​ർ​ഭി​ണി ആ​കാ​തെ​യും പ്ര​സ​വി​ക്കാ​തെ​യും ദി​വ​സ​വും പാ​ൽ ചു​ര​ത്തു​ന്നു.
പാ​ൽ ഉ​പ​യോ​ഗ​യോ​ഗ്യം ആ​ണോ എ​ന്ന് സം​ശ​യ​ത്തെ​തു​ട​ർ​ന്ന് പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജി​ൽ കൊ​ണ്ടു​പോ​യി പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണെ​ന്നും അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യി ഇ​ങ്ങ​നെ പ​ശു​ക്ക​ൾ​ക്ക് ഉ​ണ്ടാ​വാം എ​ന്നും വി​ദ​ഗ്ധ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി. ഏ​താ​നും മാ​സം മു​ൻ​പാ​ണ് പ​ശു​വി​ന്‍റെ അ​കി​ട് വ​ലു​താ​കാ​ൻ തു​ട​ങ്ങി​യ​ത്. ഒ​രു മാ​സ​ത്തോ​ള​മാ​യി മൂ​ന്ന​ര ലിറ്റ​ർ പാ​ൽ ദി​വ​സ​വും കി​ട്ടു​ന്നു​ണ്ട്. മൂ​ന്ന​ര വ​യ​സു​ണ്ട് ഈ ​പ​ശു​വി​ന്.