പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി
Monday, July 26, 2021 12:55 AM IST
കൊ​യി​ലാ​ണ്ടി: കോ​വി​ഡ് രൂ​ക്ഷ​മാ​യ കൊ​യി​ലാ​ണ്ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. റൂ​റ​ൽ എ​സ്പി.​ഡോ.​എ.​ശ്രീ​നി​വാ​സ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​തെ​ന്ന് സി​ഐ എ​ൻ.​സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. അ​നാ​വ​ശ്യ​മാ​യി വാ​ഹ​ന​ങ്ങ​ളി​ൽ ക​റ​ങ്ങു​ന്ന​വ​രെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് കേ​സെ​ടു​ക്കും.
കൂ​ടാ​തെ വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ശേ​ഷം ലോ​ക് ഡൗ​ണി​നു ശേ​ഷ​മെ വി​ട്ടു​കൊ​ടു​ക്കൂ​വെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി​യി​ല്‍ കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ഉ​യ​ര്‍​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍ ക​ടു​പ്പി​ച്ച് പോ​ലീ​സ്. ഞാ​യ​റാ​ഴ്ച്ച താ​മ​ര​ശേ​രി ടൗ​ണി​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന 16 പ്രാ​ദേ​ശി​ക റോ​ഡു​ക​ള്‍ താ​മ​ര​ശേ​രി എ​സ്ഐ പ്ര​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ട​പ്പി​ച്ചു. താ​മ​ര​ശേ​രി​യി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ എ​ട്ടു കോ​വി​ഡ് ലം​ഘ​ന​കേ​സു​ക​ളും, 130 പേ​ര്‍​ക്ക് പി​ഴ​യും​ ചു​മ​ത്തി. 65 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.