സ്വകാര്യബസ് മേഖല എങ്ങോട്ട്?
Monday, July 26, 2021 12:55 AM IST
സ്വന്തം ലേഖകർ

ഒ​രി​ക്ക​ലെ​ങ്കി​ലും ബ​സി​ൽ ക​യ​റാ​ത്ത​വ​രു​ണ്ടോ ന​മു​ക്കി​ടി​യി​ൽ. അ​തും സ്വ​കാ​ര്യ ബ​സി​ൽ..‍? ഈ ​ചോ​ദ്യം​ത​ന്നെ അ​പ്ര​സ​ക്ത​മാ​ണ്. പ്ര​ത്യേ​കി​ച്ചും മ​ല​ബാ​ർ മേ​ഖ​ല​ക​ളി​ൽ ജീ​വി​ക്കു​ന്ന ഓ​രോ​രു​ത്ത​ർ​ക്കും. അ​ത്ര​മേ​ൽ ന​മ്മു​ടെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സ്. സ്കൂ​ളി​ൽ പോ​കാ​ൻ, കോ​ള​ജി​ൽ പോ​കാ​ൻ, ജോ​ലി​ക്കു പോ​കാ​ൻ, ന​ഗ​ര​ത്തി​ലേ​ക്ക് പോ​കാ​ൻ, ടൂ​റു പോ​കാ​ൻ, ക​ല്യാ​ണ പാ​ർ​ട്ടി​ക്കു പോ​കാ​ൻ തു​ട​ങ്ങി നി​ര​വ​ധി ജീ​വി​ത മു​ഹൂ​ർ​ത്ത​ങ്ങ​ളി​ൽ സ്വ​കാ​ര്യ​ബ​സു​ക​ൾ ന​മു​ക്കൊ​പ്പ​മു​ണ്ട്.
പൊ​തു​ഗ​താ​ഗ​ത​ത്തി​ന്‍റെ നെ​ടും​തൂ​ണാ​യി​രു​ന്ന ആ ​മേ​ഖ​ല പ​ല കാ​ര​ണ​ങ്ങ​ളാ​ൽ നി​ല​യ്ക്കു​ക​യാ​ണ്. എ​ന്തു​കൊ​ണ്ടു നി​ല​യ്ക്കു​ന്നു എ​ന്ന​ത് അ​റി​യേ​ണ്ട ബാ​ധ്യ​ത ന​മു​ക്കു​ണ്ട്.
യാ​ത്ര​ക്കാ​ർ കു​റ​യു​ന്ന​തു മാ​ത്ര​മ​ല്ല. നി​ര​വ​ധി​യാ​ണ് കാ​ര​ണ​ങ്ങ​ൾ. ആ​യി​ര​ത്തോ​ളം ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ഇ​ന്ന് സ​ർ​വീ​സി​ലു​ള്ള​ത് മു​ന്നൂ​റി​ൽ താ​ഴെ മാ​ത്രം.
ബാ​ക്കി​യെ​ല്ലാം ന​ഷ്ടം സ​ഹി​ക്കാ​നാ​കാ​തെ റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ൽ സ്റ്റോ​പ്പേ​ജ് നോ​ട്ടീ​സ് ന​ൽ​കി ഷെ​ഡ്ഡി​ൽ ക​യ​റ്റി ഇ​ട്ടി​രി​ക്കു​ക​യാ​ണ്. കോ​വി​ഡ് ഒ​ന്നാം ഘ​ട്ട​ത്തി​ലും ര​ണ്ടാം ഘ​ട്ട​ത്തി​ലും സ​ർ​വീ​സ് ന​ട​ത്താ​നാ​കാ​തെ ന​ശി​ച്ച​വ​യും കേ​ടു​വ​ന്ന​വ​യും ഒ​രു ഭാ​ഗ​ത്ത്. കോ​വി​ഡ് തു​ട​ങ്ങു​ന്ന​തി​നു മു​ൻ​പ് ഏ​ക​ദേ​ശം 13,000 സ്വ​കാ​ര്യ ബ​സു​ക​ളു​ണ്ടാ​യി​രു​ന്നു കേ​ര​ള​ത്തി​ൽ. കോ​വി​ഡ് ഒ​ന്നാം ത​രം​ഗ​ത്തി​നു​ശേ​ഷം ഇ​തു ഏ​ഴാ​യി​ര​മാ​യി കു​റ​ഞ്ഞു.
ര​ണ്ടാം ത​രം​ഗം പൂ​ർ​ത്തി​യാ​കു​ന്ന ഈ ​അ​വ​സ​ര​ത്തി​ൽ ശേ​ഷി​ക്കു​ന്ന​ത് ആ​യി​ര​ത്തി​അ​ഞ്ഞൂ​റി​ൽ​പ​രം ബ​സു​ക​ൾ മാ​ത്രം.
ഡീ​സ​ൽ ലി​റ്റ​റി​നു 62 രൂ​പ ഉ​ണ്ടാ​യി​രു​ന്ന 2018-ൽ ​നി​ശ്ച​യി​ച്ച മി​നി​മം ചാ​ർ​ജ് ത​ന്നെ​യാ​ണ് ഇ​ന്നും. എ​ട്ടു രൂ​പ. ഇ​പ്പോ​ൾ ഡീ​സ​ൽ ലി​റ്റ​റി​നു 96 രൂ​പ​യും. പു​റ​മെ വാ​ഹ​ന നി​കു​തി, ഇ​ൻ​ഷ്വ​റ​ൻ​സ്,ക്ഷേ​മ​നി​ധി തു​ട​ങ്ങി നാ​നാ​വി​ധ ചെ​ല​വു​ക​ൾ വേ​റെ​യും. ഒ​രു ബ​സി​നു 60,000 മു​ത​ൽ 90,000രൂ​പ​വ​രെ​യാ​ണ് ഇ​ൻ​ഷ്വ​റ​ൻ​സ് ഇ​ന​ത്തി​ൽ ഒ​രു വ​ർ​ഷം ചെ​ല​വ്. സ്റ്റോ​പ്പേ​ജ് ന​ൽ​കി​യാ​ലും 60 ദി​വ​സം മാ​ത്ര​മാ​ണ് ഇ​ൻ​ഷ്വ​റ​ൻ​സി​നു ഒ​ഴി​വു​ള്ള​ത്.
വാ​ഹ​ന നി​കു​തി​യി​ന​ത്തി​ൽ 30,000 രൂ​പ​യാ​ണ് അ​ട​യ്ക്കേ​ണ്ട​ത്. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് നി​കു​തി​യി​ൽ ഇ​ള​വു വ​രു​ത്തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഇ​ക്കു​റി അ​തു​മു​ണ്ടാ​യി​ട്ടി​ല്ല. ജൂ​ലൈ മു​ത​ൽ സെ​പ്റ്റം​ബ​ർ​വ​രെ​യു​ള്ള വി​ഹി​തം ഓ​ഗ​സ്റ്റ് 15ന​കം അ​ട​യ്ക്ക​ണ​മെ​ന്ന് കാ​ണി​ച്ചു വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് അ​റി​യി​പ്പു കി​ട്ടി​യി​രി​ക്കു​ക​യാ​ണ്.
ബ​സ് ഫി​റ്റ്ന​സി​നു വ​ർ​ഷാ​വ​ർ​ഷം അ​ൻ​പ​തി​നാ​യി​ര​മെ​ങ്കി​ലും മു​ട​ക്ക​ണം. ര​ണ്ടു ട​യ​ർ മാ​റ്റാ​ൻ ചെ​ല​വ് 40,000രൂ​പ. മി​ക്ക ബ​സു​ട​മ​ക​ളും വാ​യ്പ​യെ​ടു​ത്താ​ണ് ബ​സി​റ​ക്കു​ന്ന​ത്. അ​തി​ന്‍റെ തി​രി​ച്ച​ട​വും പ​ലി​ശ​യും കൂ​ട്ടു​പ​ലി​ശ​യും പു​റ​മെ.
ഇ​തി​നെ​ല്ലാം പു​റ​മെ​യാ​ണു ഉ​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന​ട​യ്ക്കേ​ണ്ട ക്ഷേ​മ​നി​ധി.
നാ​ൽ​പ​തു ല​ക്ഷം രൂ​പ​വ​രെ മു​ട​ക്കി റോ​ഡി​ലി​റ​ക്കു​ന്ന ബ​സു​ക​ളു​ടെ ആ​യു​സ് പ​തി​ന​ഞ്ചു വ​ർ​ഷ​മാ​ണ്. അ​തു​ക​ഴി​ഞ്ഞാ​ൽ പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച ച​ട്ടം.
ഇ​തി​ല​പ്പു​റ​മാ​ണ് സ്വ​കാ​ര്യ ബ​സു​ക​ളെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന ബ​സ് ജീ​വ​ന​ക്കാ​രു​ടെ അ​വ​സ്ഥ. ആ​യി​ര​ങ്ങ​ൾ​ക്കാ​ണ് ഈ ​മേ​ഖ​ല​യി​ൽ ജോ​ലി ന​ഷ്ട​മാ​യ​ത്.
ഇ​ത്ത​രം പ​ല​വി​ധ പ്ര​ശ്ന​ങ്ങ​ൾ​ക്കു ന​ടു​വി​ലാ​ണ് സ്വ​കാ​ര്യ ബ​സ് വ്യ​വ​സാ​യം. പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ച്ച് പൊ​തു ഗ​താ​ഗ​തം സം​ര​ക്ഷി​ക്കു​ക, കോ​വി​ഡ് കാ​ല​ത്തെ നി​കു​തി ഒ​ഴി​വാ​ക്കു​ക, ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കു​ക, ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ൻ റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് നാ​ളെ സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ ജി​ല്ലാ, താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​പ​വാ​സം ഇ​രി​ക്കു​ക​യാ​ണ്. പ്ര​തി​സ​ന്ധി​ക​ളെ മ​റി​ക​ട​ക്കാ​നാ​കും എ​ന്ന വി​ശ്വാ​സ​ത്തോ​ടെ​യു​ള്ള സ​മ​ര​പ്ര​ഖ്യാ​പ​നം.
ബ​സ് ന​ട​ത്തി​പ്പു​കാ​ർ​ക്കു​മാ​ത്ര​മ​ല്ല, ബ​സ് ജീ​വ​ന​ക്കാ​ർ​ക്കും പ​റ​യാ​നു​ള്ള​ത് ഇ​തി​ല​ധി​കം കാ​ര്യ​ങ്ങ​ളാ​ണ്.​അ​തേ​ക്കുറി​ച്ചു ന​ാളെ