കൂ​രാ​ച്ചു​ണ്ട് - വ​ട്ട​ച്ചി​റ റോ​ഡ് ടാ​റിം​ഗ് ക​ഴി​ഞ്ഞ ഉ​ട​ൻ ത​ക​ർ​ന്നു
Wednesday, July 28, 2021 12:34 AM IST
കൂ​രാ​ച്ചു​ണ്ട്: ടാ​റിം​ഗ് പ്ര​വൃ​ത്തി ക​ഴി​ഞ്ഞ ഉ​ട​ൻ റോ​ഡ് ത​ക​ർ​ന്നു​വെ​ന്ന് ആ​ക്ഷേ​പം. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൂ​രാ​ച്ചു​ണ്ട് - വ​ട്ട​ച്ചി​റ റോ​ഡി​ന്‍റെ റീ ​ടാ​റിം​ഗാ​ണ് ആ​റ്മാ​സം പി​ന്നി​ട്ട​പ്പോ​ഴേ​ക്കും ത​ക​ർ​ന്ന് ഗ​ർ​ത്തം രൂ​പം കൊ​ണ്ട​താ​യി ആ​ക്ഷേ​പം ഉ​യ​ർ​ന്ന​ത്.
മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച 24 ല​ക്ഷം ചെ​ല​വ​ഴി​ച്ചാ​ണ് റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്. റോ​ഡി​ന്‍റെ കു​ഴി​ക​ൾ അ​ട​ച്ച് അ​പാ​ക​ത പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

പി.​സി.​രാ​ധാ​കൃ​ഷ്ണ​നെ
അ​നു​സ്മ​രി​ച്ചു

പേ​രാ​മ്പ്ര: കോ​ൺ​ഗ്ര​സ് നേ​താ​വും ഡി​കെ​ടി​എ​ഫ് മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന പി.​സി.​രാ​ധാ​കൃ​ഷ്ണ​ന്‍റെ പ​തി​മൂ​ന്നാ​മ​ത് ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ച്ചു.
പേ​രാ​മ്പ്ര​യി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജ​ൻ മ​രു​തേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ പി.​സി.​രാ​ധാ​കൃ​ഷ്ണ​ന്‍റെ ഫോ​ട്ടോ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​മ​ധു കൃ​ഷ്ണ​ൻ അ​നാ​ച്ഛാ​ദ​നം ചെ​യ്തു.