വിമതനീക്കം: കു​റ്റ്യാ​ടി​ക്കു പി​ന്നാ​ലെ തി​രു​വ​മ്പാ​ടി​യി​ലും സി​പി​എം ന​ട​പ​ടി
Saturday, July 31, 2021 2:02 AM IST
മു​ക്കം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​വേ​ള​യി​ലെ വി​മ​ത​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ സി​പി​എ​മ്മി​ൽ ന​ട​പ​ടി തു​ട​രു​ന്നു. കു​റ്റ്യാ​ടി​ക്കു പി​ന്നാ​ലെ തി​രു​വ​മ്പാ​ടി​യി​ലും ന​ട​പ​ടി തു​ട​ങ്ങി. ലി​ന്‍റോ ജോ​സ​ഫി​നെ​തി​രെ പ്ര​വ​ർ​ത്തി​ച്ച​തി​ലും മു​സ്‌​ലിം​ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​മാ​യി അ​ണി​യ​റ​യി​ൽ ച​ർ​ച്ച ന​ട​ത്തി​യ​തി​ലു​മാ​ണ് ഏ​രി​യ ക​മ്മി​റ്റി അം​ഗം ഗി​രീ​ഷ് ജോ​ണി​നെ​തി​രെ സി​പി​എം ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യ താ​മ​ര​ശേ​രി ഏ​രി​യാ​ക​മ്മി​റ്റി അം​ഗം ഗി​രീ​ഷ് ജോ​ണി​നെ പാ​ർ​ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ല്ലാ സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും നീ​ക്കും. ഇ​തോ​ടെ ഇ​ദ്ദേ​ഹം ബ്രാ​ഞ്ച് അം​ഗം മാ​ത്ര​മാ​വും.
പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ ഗി​രീ​ഷ് ജോ​ണി​ന്‍റെ​യും കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ഏ​രി​യ ക​മ്മി​റ്റി അം​ഗ​വു​മാ​യ ലി​ന്‍റോ ജോ​സ​ഫി​ന്‍റെ​യും പേ​രു​ക​ളാ​യി​രു​ന്നു തി​രു​വ​മ്പാ​ടി​യി​ലെ സ്ഥാ​നാ​ർ​ഥി​ക​ളാ​യി സി​പി​എം പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്.
ഔ​ദ്യോ​ഗി​ക പ​ക്ഷ​ത്തി​ന്‍റെ ശ​ക്ത​മാ​യ നി​ല​പാ​ടി​നൊ​ടു​വി​ൽ ലി​ന്‍റോ സ്ഥാ​നാ​ർ​ഥി​യാ​യ​പ്പോ​ൾ ഗി​രീ​ഷ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ നി​ന്നു മാ​റി നി​ൽ​ക്കു​ന്ന അ​വ​സ്ഥ വ​ന്നു. ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ൾ അ​ട​ക്കം വി​മ​ർ​ശി​ച്ച​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ വി​ഷ​യം താ​മ​ര​ശേ​രി ഏ​രി​യ ക​മ്മി​റ്റി ച​ർ​ച്ച ചെ​യ്ത് ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പ്ര​തീ​ക്ഷി​ച്ച തി​രു​വ​മ്പാ​ടി സീ​റ്റ് കി​ട്ടാ​തെ വ​ന്ന​പ്പോ​ൾ എ​തി​ർ പാ​ർ​ട്ടി​യു​ടെ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത് പൊ​റു​ക്കാ​നാ​വാ​ത്ത കു​റ്റ​മാ​യാ​ണ് ജി​ല്ലാ നേ​തൃ​ത്വം വി​ല​യി​രു​ത്തി​യ​ത്.
മാ​ത്ര​മ​ല്ല ഗി​രീ​ഷി​നു കു​ഞ്ഞാ​ലി​ക്കു​ട്ടി​യി​ൽ നി​ന്നു സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ ല​ഭി​ച്ച ഓ​ഫ​ർ യ​ഥാ​സ​മ​യം പാ​ർ​ട്ടി​യെ അ​റി​യി​ച്ചി​ല്ല. അ​ണി​യ​റ​നീ​ക്കം പാ​ളി​യ​ശേ​ഷം കാ​ര്യ​ങ്ങ​ൾ തു​റ​ന്നു പ​റ​ഞ്ഞ​ത് അ​ച്ച​ട​ക്ക ന​ട​പ​ടി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ ആ​ണെ​ന്നും ക​മ്മ​റ്റി വി​ല​യി​രു​ത്തു​ക​യാ​യി​രു​ന്നു. വി​ഷ​യ​ത്തി​ൽ ഗി​രീ​ഷ് ജോ​ൺ ന​ൽ​കി​യ മ​റു​പ​ടി തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് ക​ണ്ടു ത​ള്ളി​യാ​ണ് അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ന​ട​പ​ടി ഉ​ട​ൻ കീ​ഴ്ഘ​ട​ങ്ങ​ളി​ലേ​ക്കു റി​പ്പോ​ർ​ട്ട് ചെ​യ്യും. 4643 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് തി​രു​വ​മ്പാ​ടി​യി​ൽ ഇ​ത്ത​വ​ണ സി​പി​എം വി​ജ​യി​ച്ച​ത്.​അ​തേ സ​മ​യം ഗി​രീ​ഷ് ജോ​ണി​ന്‍റെ ത​ട്ട​ക​മാ​യ പു​തു​പ്പാ​ടി​യി​ലും കോ​ട​ഞ്ചേ​രി​യി​ലും മി​ക​ച്ച വി​ജ​യം നേ​ടാ​ൻ ഇ​ട​തു​മു​ന്ന​ണി​ക്കാ​യി​രു​ന്നു. കോ​ട​ഞ്ചേ​രി​യി​ൽ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് എ​ൽ ഡി ​എ​ഫ് സ്ഥാ​നാ​ർ​ഥി ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലീ​ഡ് നേ​ടി​യ​ത്