ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മൂ​ന്നു​പേ​ർ​കൂ​ടി അ​റ​സ്റ്റി​ൽ
Saturday, July 31, 2021 2:02 AM IST
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ മൂ​ന്നു​പേ​ർ കൂ​ടി അ​റ​സ്റ്റി​ലാ​യി. മ​ല​പ്പു​റം ജി​ല്ല​യി​ലെ എ​ട​വ​ണ്ണ മു​ണ്ടേ​ങ്ങ​ര സ്വ​ദേ​ശി​ക​ളാ​യ ഓ​ട​മു​ണ്ട ജെ​യ്സ​ൽ(28), കൊ​ള​പ്പാ​ട​ൻ മു​ഹ​മ്മ​ദ് നി​സാം(30), കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി വാ​വാ​ട് കൊ​ന്നോ​ത്ത് റി​യാ​സ്(28) എ​ന്നി​വ​രെ​യാ​ണ് കൊ​ണ്ടോ​ട്ടി ഡി​വൈ​എ​സ്പി അ​ഷ്റ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്.
ക​ഴി​ഞ്ഞ മാ​സം 21ന് ​ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ന്ന സ്വ​ർ​ണ​ക്ക​ട​ത്തി​ൽ പാ​ല​ക്കാ​ട് സ്വ​ദേ​ശി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ഞ്ചേ​രി​യി​ലെ ലോ​ഡ്ജി​ൽ വ​ച്ചു മ​ർ​ദി​ച്ച് സാ​ധ​ന​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ലും ഉ​ൾ​പ്പെ​ട്ട​വ​രാ​ണ് മൂ​ന്നു​പേ​രും. നി​ര​വ​ധി ആ​ക്ര​മ​ണ കേ​സി​ൽ പ്ര​തി​യാ​യി​ട്ടു​ള്ള മൂ​വ​ർ സം​ഘം ത​മി​ഴ്നാ​ട്ടി​ലെ ഒ​ളി​ത്താ​വ​ള​ത്തി​ലേ​ക്കു ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മ​ല​പ്പു​റം ജി​ല്ലാ അ​തി​ർ​ത്തി​യാ​യ വ​ഴി​ക്ക​ട​വി​ൽ വ​ച്ചാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​നു ക​രു​വാ​ര​കു​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലും എ​ട​വ​ണ്ണ​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​തി​നു എ​ട​വ​ണ്ണ സ്‌​സ്റ്റേ​ഷ​നി​ലും അ​ന​ധി​കൃ​ത മ​ണ​ൽ ക​ട​ത്തി​നു പ​ത്തോ​ളം കേ​സു​ക​ൾ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലും ഇ​വ​ർ​ക്കെ​തി​രെ​യു​ണ്ട്. മ​ണ​ൽ​ക്ക​ട​ത്തി​ൽ നി​ന്നാ​ണ് ഇ​വ​ർ സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​ത്തി​ൽ ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങി​യ​തെ​ന്നു അ​ന്വേ​ഷ​ണ സം​ഘം പ​റ​ഞ്ഞു. പി​ടി​യി​ലാ​കു​ന്പോ​ൾ ഇ​വ​രി​ൽ നി​ന്നു സ്വ​ർ​ണ​മി​ട​പാ​ടി​ന്‍റെ രേ​ഖ​ക​ളും മാ​ര​കാ​യു​ധ​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​രു​ടെ വീ​ടു​ക​ളി​ലും പോ​ലീ​സ് തെ​ളി​വെ​ടു​പ്പു ന​ട​ത്തി. ല​ഭി​ച്ച രേ​ഖ​ക​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.
പി​ടി​യി​ലാ​യ റി​യാ​സ്, കൊ​ടു​വ​ള്ളി സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ്. ഇ​യാ​ളു​ടെ പേ​രി​ൽ കൊ​ടു​വ​ള്ളി സ്റ്റേ​ഷ​നി​ൽ കൊ​ല​പാ​ത​ക​ശ്ര​മ​കേ​സ് നി​ല​വി​ലു​ണ്ട്. ക​രി​പ്പൂ​രി​ലെ​ത്തി​യ യാ​ത്ര​ക്കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി മ​ഞ്ചേ​രി​യി​ലെ ഫ്ളാ​റ്റി​ൽ വ​ച്ച് മ​ർ​ദി​ച്ച് സാ​ധ​ന​ങ്ങ​ൾ ക​വ​ർ​ച്ച ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് എ​ട​വ​ണ്ണ സ്വ​ദേ​ശി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തോ​ടെ ഈ ​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 26 ആ​യി.
15 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും.