വ​നംവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വാ​ഹ​ന​ത്തി​ൽ നി​ന്നു പ​ണം പി​ടി​കൂ​ടി
Saturday, July 31, 2021 2:02 AM IST
മാ​ന​ന്ത​വാ​ടി: വ​നം വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ന്‍റെ വാ​ഹ​ന​ത്തി​ൽ നി​ന്നും പ​ണം പി​ടി​കൂ​ടി. സാ​മൂ​ഹി​ക​വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം മാ​ന​ന്ത​വാ​ടി റേ​ഞ്ച് ഓ​ഫീ​സ​ർ കെ.​വി. അ​നു​രേ​ഷി​ന്‍റെ വാ​ഹ​ന​ത്തി​ൽ നി​ന്നാ​ണ് വി​ജി​ല​ൻ​സ് വി​ഭാ​ഗം ര​ണ്ട​ര​ല​ക്ഷം രൂ​പ​യും ആ​യി​രം തേ​ക്കി​ൻ തൈ​ക​ളും പി​ടി​കൂ​ടി​യ​ത്.
എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും ഇ​യാ​ൾ ന​ഴ്സ​റി ക​രാ​റു​കാ​രി​ൽ നി​ന്നു കൈ​പ്പ​റ്റു​ന്ന തു​ക​യു​മാ​യി ക​ണ്ണു​രി​ലെ വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​താ​യി കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് സെ​ൽ എ​സ്പി സി.​സി. ശ​ശി​ധ​ര​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ത​വി​ഞ്ഞാ​ൽ ബോ​യ്സ് ടൗ​ണി​ൽ വ​ച്ച് ക​ണ്ണൂ​ർ വി​ജി​ല​ൻ​സ് യൂ​ണി​റ്റ് ഡി​വൈ​എ​സ്പി ബാ​ബു പെ​രി​ങ്ങോ​ത്ത്, കോ​ഴി​ക്കോ​ട് യൂ​ണി​റ്റ് ഇ​ൻ​സ്പെ​ക്ട​ർ ഗ​ണേ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്.
പ​ണം സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ശേ​ഷം മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് എ​സ്പി പ​റ​ഞ്ഞു.