വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലാ​യി ഡോ.​കെ.​കെ. മു​ബാ​റ​ക് ചു​മ​ത​ല​യേ​റ്റു
Saturday, July 31, 2021 2:02 AM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് ആ​വ​ശ്യ​മാ​യ സ്റ്റാ​ഫി​നെ നി​യ​മി​ച്ച​തി​നു പു​റ​മെ സ്ഥി​രം പ്രി​ൻ​സി​പ്പ​ലി​നെ​യും നി​യ​മി​ച്ചു.
കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ന​സ്തേ​ഷ്യ വി​ഭാ​ഗം മേ​ധാ​വി​യാ​യി​രു​ന്ന ഡോ. ​കെ.​കെ. മു​ബാ​റ​ക് പ്രി​ൻ​സി​പ്പ​ലാ​യി ചു​മ​ത​ല​യേ​റ്റു.
ഡോ. ​മു​ബാ​റ​ക്കി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന്‍റെ ക്യാ​ന്പ് ഓ​ഫീ​സാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പി​ഡ​ബ്ല്യു​ഡി റെ​സ്റ്റ് ഹൗ​സി​ൽ എ​ത്തി മാ​ന​ന്ത​വാ​ടി പൗ​രാ​വ​ലി​ക്കു വേ​ണ്ടി വ​ര​വേ​റ്റു.