ഇ​ര​യാ​യ പ്ര​വാ​സി​യു​ടെ കാ​ര്‍ ഹാ​ജ​രാ​ക്കാ​ന്‍ നി​ര്‍​ദേ​ശം
Sunday, August 1, 2021 12:52 AM IST
കോ​ഴി​ക്കോ​ട്: പ്ര​വാ​സി വ്യ​വ​സാ​യി​യി​ല്‍ നി​ന്ന അ​ര​ക്കോ​ടി രൂ​പ​യും സ്വ​ര്‍​ണ​മാ​ല​യും ത​ട്ടി​യ ഹ​ണി​ട്രാ​പ് സം​ഘം മ​റി​ച്ചു​വി​റ്റ കാ​ര്‍ ഹാ​ജ​രാ​ക്കാ​ന്‍ ഉ​ട​മ​സ്ഥ​നോ​ട് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. കു​ന്ന​മം​ഗ​ലം സ്വ​ദേ​ശി​യാ​യ വ്യ​വ​സാ​യി​യു​ടെ കാ​റാ​ണ് ഹ​ണി​ട്രാ​പ് സം​ഘം മ​റി​ച്ചു വി​റ്റ​ത്.
കാ​റി​നെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ പാ​വ​ങ്ങാ​ട് സ്വ​ദേ​ശി​യാ​ണ് ഉ​ട​മ​സ്ഥ​നെ​ന്ന അ​ന്വേ​ഷ​ണ​സം​ഘം ക​ഴി​ഞ്ഞ ദി​വ​സം തി​രി​ച്ച​റി​ഞ്ഞു. ഇ​യാ​ളെ ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് തി​ങ്കാ​ളാ​ഴ്ച കാ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​പ്പെ​ട്ടു. ക​ണ്ണൂ​ര്‍ കൂ​ത്തു​പ​റ​മ്പ സ്വ​ദേ​ശി ഒ. ​സി​ന്ധു (46), പെ​രു​മ​ണ്ണ സ്വ​ദേ​ശി ക​ള​ത്തി​ങ്ങ​ല്‍ കെ. ​ഷനൂ​ബ് (39), ഫാ​റൂ​ഖ് കോ​ള​ജ് സ്വ​ദേ​ശി അ​നു​ഗ്ര​ഹ​യി​ല്‍ ശ​ര​ത്കു​മാ​ര്‍ (27) എ​ന്നി​വ​രാ​ണ് ത​ട്ടി​പ്പ ന​ട​ത്തി​യ​ത്. ഇ​വ​രെ ക​ഴി​ഞ്ഞാ​ഴ്ച​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ ചെ​യ്ത​ത്. കോ​ഴി​ക്കോ​ട്ടു​കാ​രാ​യ ആ​റു​പേ​ര്‍​ കൂ​ടി ത​ട്ടി​പ്പി​ല്‍ പ​ങ്കു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. സി​ന്ധു​വി​ന്‍റെ​യും ഷ​നൂ​ബി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ കാ​ര​പ്പ​റ​ന്പ്കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ഇ​വ​ര്‍ ത​ട്ടി​പ്പു​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്ത​ത്. 2019 ഒ​ക്ടോ​ബ​റി​ല്‍ ഫോ​ണി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട വ്യ​വ​സാ​യി​യെ കോ​ഴി​ക്കോ​ട്ടെ ഹോ​ട്ട​ല്‍, ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ ബി​സി​ന​സി​ല്‍ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്ന്പ​റ​ഞ്ഞാ​ണ് ബ​ന്ധ​പ്പെ​ടു​ന്ന​ത്. മൂ​ന്നു​മാ​സ​ത്തെ ലാ​ഭ​വി​ഹി​ത​മാ​യി ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ സി​ന്ധു കൈ​മാ​റു​ക​യും ചെ​യ്തി​രു​ന്നു. 17 ല​ക്ഷം രൂ​പ ഓ​ണ്‍​ലൈ​നാ​യും ബാ​ക്കി​ നേ​രി​ട്ടു​മാ​ണ് വ്യ​വ​സാ​യി കൈ​മാ​റി​യ​ത്.
അ​വ​സാ​നം ഫെ​ബ്രു​വ​രി 23ന് ​വ്യാ​പാ​ര ക​രാ​റി​ല്‍ ഒ​പ്പു​വെ​ക്കാ​നെ​ന്ന ത​ര​ത്തി​ല്‍ ഫ്ളാ​റ്റി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി മ​ര്‍​ദി​ച്ച​വ​ശ​നാ​ക്കു​ക​യും വ​സ്ത്ര​ങ്ങ​ളഴിച്ച് ന​ഗ്ന​നാ​ക്കി സി​ന്ധു​വി​നൊ​പ്പം നി​ര്‍​ത്തി ഫോ​ട്ടോ​യും വീ​ഡി​യോ​യും പ​ക​ര്‍​ത്തു​ക​യു​മാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് കാ​റും അ​ഞ്ചു​പ​വ​ന്‍റെ സ്വ​ര്‍​ണ​മാ​ല​യും ക​വ​ര്‍​ന്ന​ത്. വീ​ണ്ടും പ​ണ​മാ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് വ്യ​വ​സാ​യി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.