പെ​റ്റ് ഷോ​പ്പി​ലെ മൃ​ഗ​ങ്ങ​ളും പ​ക്ഷി​ക​ളും ച​ത്തൊ​ടു​ങ്ങി
Sunday, August 1, 2021 12:52 AM IST
നാ​ദാ​പു​രം: പെ​രു​ന്നാ​ള്‍ ദി​ന​ത്തി​ല്‍ ബം​ഗ​ളൂ​രു​വി​ല്‍ പോ​യ ക​ട ഉ​ട​മ ലോ​ക്ക് ഡൗ​ണി​ല്‍ കു​ടു​ങ്ങി​യ​തോ​ടെ പെ​റ്റ് ഷോ​പ്പി​ലെ പ​ക്ഷി മൃ​ഗാ​ദി​ക​ള്‍ ഭ​ക്ഷ​ണ​വും, വെ​ള്ള​വും ല​ഭി​ക്കാ​തെ ച​ത്തൊ​ടു​ങ്ങി. നാ​ദാ​പു​രം പാ​റ​ക്ക​ട​വി​ലാ​ണ് സം​ഭ​വം.
പാ​റ​ക്ക​ട​വ് -വ​ള​യം റോ​ഡി​ലെ അ​ല്‍ ന​ബീ​ന്‍ പെ​റ്റ് ഷോ​പ്പി​ല്‍ വി​ല്‍​പ്പ​ന​ക്കാ​യി വെ​ച്ച മൃ​ഗ​ങ്ങ​ളും, പ​ക്ഷി​ക​ളു​മാ​ണ് ച​ത്തൊ​ടു​ങ്ങി​യ​ത്. ക​ട​യി​ല്‍ നി​ന്ന് രൂ​ക്ഷ​ഗ​ന്ധം പു​റ​ത്ത് വ​ന്ന​തോ​ടെ ക​ട​യു​ട​മ​യെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടു​ക​യും ക​ട തു​റ​പ്പി​ച്ച് നോ​ക്കി​യ​പ്പോ​ഴാ​ണ് മൃ​ഗ​ങ്ങ​ളും, പ​ക്ഷി​ക​ളും ച​ത്തൊ​ടു​ങ്ങി​യ​ത് ക​ണ്ട​ത്.​ക​ട​യി​ല്‍ കൂ​ട്ടി​ലാ​ക്കി
വി​ല്‍​പ്പ​ന്ക്ക് വെ​ച്ച മു​യ​ലു​ക​ള്‍, പൂ​ച്ച, ലൗ ​ബേ​ര്‍​ഡ്‌​സ്, അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ളു​മാ​ണ് ച​ത്തൊ​ടു​ങ്ങി​യ​ത്. ക​ട ഉ​ട​മ ബം​ഗ​ലു​രു സ്വ​ദേ​ശി നാ​സ​റാ​ണ് കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് ബം​ഗ​ലു​രു​വി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ക്കാ​ന്‍ സാ​ധി​ക്കാ​തെ ക​ര്‍​ണാ​ട​ക​യി​ല്‍ കു​ടു​ങ്ങി​യ​ത്.
ക​ട​യി​ലെ മൃ​ഗ​ങ്ങ​ള്‍​ക്കും, പ​ക്ഷി​ക​ള്‍​ക്കും, അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ള്‍​ക്കും ഭ​ക്ഷ​ണം കൊ​ടു​ക്കാ​നും പ​രി​പാ​ലി​ക്കാ​നും പാ​റ​ക്ക​ട​വ് സ്വ​ദേ​ശി​യെ ഏ​ല്‍​പ്പി​ച്ചി​രു​ന്ന​താ​യി നാ​സ​ര്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ ഇ​യാ​ള്‍ ഇ​തൊ​ന്നും ചെ​യ്യാ​തി​രു​ന്ന​തോ​ടെ മൃ​ഗ​ങ്ങ​ള്‍ ച​ത്തൊ​ടു​ങ്ങു​ക​യാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.