കാ​ട്ടു​പ​ന്നി ക​പ്പക്കൃഷി ന​ശി​പ്പി​ച്ചു
Sunday, August 1, 2021 12:54 AM IST
ച​ക്കി​ട്ട​പാ​റ: പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് ചെ​ങ്കോ​ട്ട​ക്കൊ​ല്ലി മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷം. ക​ഴി​ഞ്ഞ​ദി​വ​സം ക​ർ​ഷ​ക​ൻ ഔ​സേ​പ്പ് തെ​ക്കേ​കൂ​റ്റ് പാ​ട്ട​കൃ​ഷി​യാ​യി ന​ട​ത്തി​യ ഒ​രേ​ക്ക​ർ സ്ഥ​ല​ത്തെ ക​പ്പ കൃ​ഷി​യാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ കൂ​ട്ട​മാ​യി​റ​ങ്ങി ന​ശി​പ്പി​ച്ച​ത്.
ഏ​ക​ദേ​ശം അ​ൻ​പ​തി​നാ​യിരം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ഈ ​മേ​ഖ​ല​ക​ളി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം മൂ​ലം നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ കൃ​ഷി​ക​ൾ ന​ശി​പ്പി​ക്കു​ന്നു​വെ​ന്നാ​ണ് പ​രാ​തി. കൃ​ഷി നാ​ശ​ത്തി​നു​ള്ള ന​ഷ്ട്ട​പ​രി​ഹാ​ര തു​ക എ​ത്ര​യും പെ​ട്ടെ​ന്ന് ന​ൽ​ക​ണ​മെ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച വാ​ർ​ഡ് അം​ഗം രാ​ജേ​ഷ് ത​റ​വ​ട്ട​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.